മോര്‍ച്ചറിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ അറസ്റ്റില്‍ പ്രതീകാത്മക ചിത്രം
India

കൈക്കൂലി നല്‍കി മോര്‍ച്ചറി തുറന്നു; മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കള്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയാണ് യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ചിത്രീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയാണ് യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ചിത്രീകരിച്ചത്.

വ്യാസാര്‍പടി സ്വദേശികളായ സതീഷ് കുമാര്‍, ദിനേഷ് കുമാര്‍ ന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിനേഷ് കുമാര്‍ ടിവികെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

മോര്‍ച്ചറിയില്‍ പ്രവേശിക്കാനായി ജീവനക്കാരന് 200 രൂപ കൈക്കൂലി കൊടുത്ത് അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകായിരുന്നു. മോര്‍ച്ചറിയില്‍ കയറി റീല്‍സ് ചിത്രീകരിക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം മെഡിക്കല്‍ ഓഫീസറെ അറിയിച്ചു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും മോര്‍ച്ചറി ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.

Three held in Chennai for filming social media reels inside mortuary .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'

നിരത്തുകളില്‍ 'ടെയില്‍ഗേറ്റിങ്' വേണ്ട; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം

പ്രീമിയം കാര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍; കിയ കാര്‍ണിവല്‍ ഹെബ്രിഡ് ബുക്കിങ് ആരംഭിച്ചു

'ആ കമന്റ് എന്നെ ചിന്തിപ്പിച്ചു, പുറത്തു നിന്ന് നോക്കുമ്പോൾ 'മൂശേട്ട', 'പെരിമെനോപോസ്' എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല'