പ്രതീകാത്മക ചിത്രം 
India

ഉറങ്ങാന്‍ കിടന്ന അച്ഛനെയും മക്കളെയും 'വിഷ പ്രാണി' കടിച്ചു ; ദുരൂഹ മരണം , കേസ്

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : വിഷ പ്രാണി കടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. അച്ഛനും രണ്ട് മക്കളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലെ കോത്തി താല്‍ ഗ്രാമത്തിലാണ് സംഭവം.

ലാല പാലിയ (35), അഞ്ചു വയസ്സുകാരന്‍ മകന്‍ സഞ്ജയ്, മൂന്നു വയസ്സുള്ള മകള്‍ സാഷി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ഇവര്‍. ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്ന ലാല ശരീരം വേദനിക്കുന്നതായി പറഞ്ഞു. 

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷമുള്ള ഏതോ ജീവിയുടെ കടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പറയുന്നതെന്ന് ജാത്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുദീപ് സോണി പറഞ്ഞു. 

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT