പ്രതീകാത്മക ചിത്രം 
India

ചത്ത ആടിന് നഷ്ടപരിഹാരം ചോദിച്ചു; 55കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗങ്ങളില്‍ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി; അറസ്റ്റ്

പ്രതികള്‍ ഒന്നിന് പുറകെ ഒന്നായി പീഡിപ്പിച്ച ശേഷം സ്റ്റീല്‍ ഗ്ലാസ് ഇവരുടെ സ്വകാര്യ ഭാഗത്ത് കുത്തിക്കയറ്റുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ 55കാരി കൂട്ടബലാത്സംഗത്തിനിരയായി. ചത്രയിലെ ഹണ്ടര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരുമാസം മുന്‍പ് ആടിനെ കൊന്നെന്ന തര്‍ക്കക്കമാണ് കൂട്ടബലാത്സംഗത്തിന് കാരണം. ബലാത്സംഗത്തിന് ശേഷം ഇവര്‍ സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയതായും പൊലീസ് പറഞ്ഞു. 

പ്രതികളിലൊരാളുടെ ബൈക്ക് തട്ടി സ്ത്രീയുടെ ആട് ചത്തിരുന്നു. അതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ യുവാവ് തയ്യാറായില്ല. നഷ്ട്പരിഹാരം ആവശ്യപ്പെട്ടതിന്റെ പ്രതികാരമെന്നനിലയിലാണ് പ്രതികള്‍ ഇവരെ ക്രൂരപീഡനത്തിന് വിധേയയാക്കിയത്. 

വ്യാഴാഴ്ച വൈകീട്ട് 55കാരി ശുദ്ധീകരണത്തിനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ മൂന്നംഗസഘം ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. പലപ്പോഴായി ചത്ത ആടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് വ്യാഴാഴ്ച വൈകീട്ട് സ്ത്രീയെ ഇവര്‍ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ പിടികൂടാന്‍ ശ്രമം തുടരുന്നതായും പൊലീസ് പറഞ്ഞു.പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ക്രൂരമായ പീഡനത്തിരയായ സ്ത്രീയെ സമീപത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒന്നിന് പുറകെ ഒന്നായി ബലാത്സംഗം ചെയ്ത ശേഷം സ്റ്റീല്‍ ഗ്ലാസ് ഇവരുടെ സ്വകാര്യ ഭാഗത്ത് കുത്തിക്കയറ്റിയതായി പൊലീസ് പറഞ്ഞു. ഇവരെ പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇതെ ചെയ്തതെന്നും പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം