പ്രതീകാത്മക ചിത്രം 
India

മകനുമായി ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി; മൂന്ന് വയസുകാരന്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ 30 വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്നുവയസുകാരനായ മകനുമായി അച്ഛന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ മൂന്ന് വയസുകാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ നലോസപാരയിലാണ് സംഭവം.

രാജു വഗേല എന്നയാളാണ് മുന്നുവയസുകാരനുമായി ട്രെയിനിന് മുന്നില്‍ ചാടിയത്. ഇയാള്‍ നേരത്തെ തന്നെ നലസോപാര റെയില്‍വെസ്റ്റേഷനില്‍  എത്തിയിരുന്നു. ചര്‍ച്ച്ഗേറ്റിലേക്ക് പോകുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍, വഗേല കുറച്ച് ദൂരത്തേക്ക് തെറിച്ചുവീണു, മകന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രെയിന്‍ ഡ്രൈവറാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജു തൊഴില്‍ രഹിതനാണെന്നും ഒരു വര്‍ഷത്തിലേറെയായി ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും കണ്ടെത്തി.

തൊഴിലില്ലായ്മ കാരണം തന്റെ കുട്ടിക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ ചെയ്യാന്‍ ഇദ്ദേഹത്തിന് പ്രേരണയായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT