അമ്മയാനയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന മൂന്ന് വയസുകാരിയുടെ ദൃശ്യം 
India

അമ്മയാനയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന മൂന്ന് വയസുകാരി; സ്‌നേഹ പ്രകടനം- വീഡിയോ 

അമ്മയാനയുടെ അകിടില്‍ നിന്നു പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വിഡിയോ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

അമ്മയാനയുടെ അകിടില്‍ നിന്നു പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസ്സുകാരിയുടെ വിഡിയോ വൈറലാകുന്നു. അസമിലെ ഗോലാഘാട്ട് ജില്ലയിലുള്ള ഹര്‍ഷിത ബോറയാണ് പിടിയാനയുടെ കീഴില്‍ നിന്നു പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നത്. ഹര്‍ഷിത സമീപത്തു നിന്നിട്ടും പാല്‍കുടിക്കാന്‍ ശ്രമിച്ചിട്ടും തടസ്സമൊന്നും പ്രകടിപ്പിക്കാതെ സ്‌നേഹം കാട്ടി പിടിയാന വെറുതെ നില്‍ക്കുന്നതും വിഡിയോയിലുണ്ട്. 

 3 വയസ്സുകാരിയായ ഹര്‍ഷിതയും 54 വയസ്സുള്ള പിടിയാനയും നല്ല കൂട്ടാണ്. ബിനു എന്നാണ് പിടിയാനയുടെ പേര്. ഹര്‍ഷിത  തുമ്പിക്കൈയില്‍ തൊട്ട് വിരല്‍ ചൂണ്ടുന്ന സ്ഥലത്തേക്ക് അവള്‍ക്കൊപ്പം ബിനു നടക്കുന്നതിന്റെയും അവള്‍ കൊടുക്കുന്ന ഭക്ഷണം ആന കഴിക്കുന്നതിന്റെയും വിഡിയോദൃശ്യങ്ങള്‍ ഹൃദ്യമാണ്.

ഹര്‍ഷിതയുടെ മുത്തച്ഛന് നാഗാലാന്‍ഡിലെ തടിക്കൂപ്പിലായിരുന്നു ജോലി. അദ്ദേഹമാണ് ബിനുവിനെ തൊണ്ണൂറുകളില്‍ വീട്ടിലേക്കു കൊണ്ടുവന്നത്. അതിനു ശേഷം ബിനു ജീവിക്കുന്നത് ബോറ കുടുംബത്തിനൊപ്പം അസമിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT