ഫയല്‍ ചിത്രം 
India

പണമില്ല, ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെ വിട്ടു; മൂന്നുവയസുകാരി ആശുപത്രിക്ക്​ പുറത്ത്​ പുഴുവരിച്ച്​ മരിച്ചു 

മുറിവുകൾ തുറന്നിട്ടതുമൂലം​ അണുബാധ ഉണ്ടായതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ലക്നൗ​: ചികിത്സയ്ക്ക് പണമില്ലാത്തതിനെത്തുടർന്ന് മൂന്നുവയസുകാരി ആശുപത്രിക്ക്​ പുറത്ത്​ പുഴുവരിച്ച്​ മരിച്ചു. യുപിയിലെ പ്രയാഗ്​രാജിലെ യുനൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ്​ സംഭവം. ബില്ലുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ ശസ്ത്രക്രിയാ മുറിവുകൾ തുറന്നിട്ടതുമൂലം​ അണുബാധ ഉണ്ടായതാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. 

ചികിത്സക്കായി അഞ്ച്​ ലക്ഷം രൂപ ആശുപത്രിക്കാർ ആവശ്യപ്പെട്ടതെന്നും പണം നൽകാൻ കഴിയാതെവന്നപ്പോൾ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. ഫെബ്രുവരി 16നാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും തുടർന്ന്​ ഓപ്പറേഷന് വിധേയമാക്കിയെന്നും പ്രാഥമിക അന്വേഷണത്തിനുശേഷം പൊലീസ് പറഞ്ഞു. സംഭവം വിവാദമായതിനെതുടർന്ന്​ കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം