കടുവയുടെ ആക്രമണത്തില്‍ നിന്ന് പശുക്കിടാവിനെ രക്ഷിക്കുന്ന അമ്മപ്പശുവിന്റെ ദൃശ്യം 
India

പശുക്കിടാവിനെ ലക്ഷ്യംവെച്ച് കടുവ; 'കണ്ടം വഴി ഓടിച്ച്' അമ്മപ്പശു- വൈറല്‍ വീഡിയോ 

വന്യജീവികള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യജീവികള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. മനുഷ്യനും വന്യമൃഗങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ, വന്യജീവികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടും ഉയരുന്നുണ്ട്. ഇപ്പോള്‍ കൃഷിയിടത്തില്‍ കയറിയ കടുവ, കന്നുകാലികളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കടുവയെ കണ്ട് കന്നുകാലിക്കൂട്ടം ഓടുന്നതാണ് വീഡിയോയുടെ തുടക്കം. കന്നുകാലിക്കൂട്ടത്തെ പിന്തുടരുന്നതിനിടെ പശുക്കിടാവിനെ കടുവ പിടികൂടി. 

ഇത് കണ്ട് അമ്മപ്പശു പശുക്കിടാവിനെ രക്ഷിക്കാന്‍ വരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.കുത്താന്‍ ഒരുങ്ങി അമ്മപ്പശു വരുന്നത് കണ്ട് കടുവ ജീവനും കൊണ്ട് ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം