Tiger Shroff Attack  
India

ടൈഗര്‍ ഷറോഫ് ആയിരുന്നില്ല യഥാര്‍ത്ഥ ലക്ഷ്യം, പദ്ധതിയിട്ടത് മറ്റൊരു പ്രമുഖനെ വധിക്കാന്‍; പുതിയ വെളിപ്പെടുത്തല്‍

ടൈഗര്‍ ഷറോഫിനെ വധിച്ച് ബോളിവുഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് അക്രമികള്‍ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷറോഫിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍. അക്രമികളുടെ യഥാര്‍ത്ഥ ലക്ഷ്യം ടൈഗര്‍ ഷറോഫ് ആയിരുന്നില്ലെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബിഹാറില്‍ നിന്നുള്ള ഹൃതിക് എന്ന റോഷന്‍ (22), ഹരിയാനയില്‍ നിന്നുള്ള റൈഹാന്‍ (18), ഫൂല്‍ സിങ് (18) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.

മറ്റൊരു പ്രമുഖ വ്യക്തിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മുംബൈയില്‍ എത്തിയതെന്ന്, ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതായി പൊലീസ് സൂചിപ്പിച്ചു. ലക്ഷ്യമിട്ട വ്യക്തി പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ഇവര്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആക്രമിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു. ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോകളിലൂടെ ടൈഗര്‍ ഷറോഫിന് പൊലീസ് സുരക്ഷയില്ലെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഷറോഫിനെ ആക്രമിച്ചുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചാണ് ടൈഗര്‍ ഷറോഫിന്റെ നീക്കങ്ങള്‍ വിലയിരുത്തിയത്. ടൈഗര്‍ ഷറോഫിനെ വധിച്ച് ബോളിവുഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് അക്രമികള്‍ വെളിപ്പെടുത്തിയെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.മുംബൈയിലെ ജുഹുവില്‍ ഫുട്‌ബോള്‍ മത്സരം കഴിഞ്ഞ് മടങ്ങിയ ടൈഗര്‍ ഷറോഫിന്റെ കാറിനു നേരെ ഞായറാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്.

കാറിലുണ്ടായിരുന്ന നടനു നേരെ അക്രമികള്‍ ഏഴ് തവണ വെടിയുതിര്‍ത്തു. കൂടുതല്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലാവുകയായിരുന്നു. ആക്രമണത്തില്‍ ടൈഗര്‍ ഷറോഫിനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റെങ്കിലും, വാഹനം ഓടിച്ചു രക്ഷപ്പെടാന്‍ സാധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ലോറന്‍സ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതിനാലാണ് ടൈഗര്‍ ഷറോഫിനെ ലക്ഷ്യമിട്ടതെന്നാണ് ബിഷ്‌ണോയ് സംഘം പറഞ്ഞത്.

Tiger Shroff was not the actual target; the plan was to assassinate another prominent person

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴ കനക്കുന്നു, തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ അലർട്ട്

'മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍, രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍'

പോത്തന്‍കോട് MDMAയുമായി രണ്ടുപേര്‍ പിടിയില്‍, 53 ഗ്രാം കഞ്ചാവും കണ്ടെടുത്തു

സൗദി നഗരങ്ങളുടെ സുരക്ഷ: ഹൂതി ആക്രമണങ്ങള്‍ക്ക് പ്രതിരോധം, ആകാശത്ത് ടൈഫൂണ്‍ ജെറ്റുകള്‍ വിന്യസിക്കാന്‍ യുകെ

വഖഫ് ബോർഡിൽ സമവായം, പരസ്യപ്രസ്താവനാ വിലക്കിന് പുല്ലുവില, കേരളത്തിന് ലീഡ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍