'ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം, നിയമവാഴ്ചയില്‍ ആശങ്ക'; സിജെപിയെ പിന്തുണച്ച് കെ അണ്ണാമലൈ

സിജെപി നേതാക്കള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത് നിയമവാഴ്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു
K Annamalai
കെ അണ്ണാമലൈഫയൽ
Edited By:
Updated on: 
1 min read

ചെന്നൈ : കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണച്ച് മുന്‍ ബിജെപി നേതാവ് കെ അണ്ണാമലൈ. സിജെപി ഉന്നയിക്കുന്ന ചോദ്യങ്ങളെ പിന്തുണയ്ക്കുന്നു. അതില്‍ മറുപടി കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം നടത്തിയ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡല്‍ഹി പൊലീസ് കൈകാര്യം ചെയ്ത രീതിയെയും അണ്ണാമലൈ വിമര്‍ശിച്ചു.

K Annamalai
കസ്റ്റഡി നീട്ടിയ നടപടി: സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

സിജെപി നേതാക്കള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നത് നിയമവാഴ്ചയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിജെപിയുടെ പല പ്രതിഷേധ രീതികളോടും നടപടികളോടും യോജിപ്പില്ല. എന്നാല്‍ അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളുടെ കാര്യത്തില്‍ ഞാന്‍ CJP-യെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ഇതിന് മറുപടി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അണ്ണാമലൈ കോയമ്പത്തൂരില്‍ പറഞ്ഞു.

കേസ് കൈകാര്യം ചെയ്ത രീതിയിലൂടെ ഡല്‍ഹി പൊലീസ് ചെയ്യുന്നത് ദോഷകരമായ കാര്യമാണ്. നേതാക്കളെ ദീര്‍ഘകാലം തടങ്കലില്‍ വെക്കുന്നത് അവരെ ദുര്‍ബലപ്പെടുത്തുന്നതിന് പകരം കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ എന്നും അണ്ണാമലൈ പറഞ്ഞു. നിര്‍ദ്ദിഷ്ട മണ്ഡല പുനര്‍നിര്‍ണ്ണയ (delimitation) പ്രക്രിയയില്‍ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്ന് അണ്ണാമലൈ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രാതിനിധ്യം 50 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ ഉറപ്പ്, എന്നാല്‍ ബില്ലില്‍ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അമേരിക്കയില്‍ വെച്ചു നടത്തിയ പ്രസ്താവനയെ അണ്ണാമലൈ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും മറ്റ് മതക്കാര്‍ക്കും സ്ഥാനമില്ലെന്ന് വിശ്വസിക്കുന്നവര്‍ തെറ്റായ ധാരണയിലാണ് കഴിയുന്നതെന്ന ഭാഗവതിന്റെ അഭിപ്രായം സ്വാഗതാര്‍ഹമാണ്. അണ്ണാമലൈ പറഞ്ഞു.

K Annamalai
ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ നല്ല വാർത്ത ഉടനെന്ന് റൂബിയോ; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച
K Annamalai
'മറ്റൊരു SIR ആകരുത്'; സെന്‍സസ് ചട്ട ഭേദഗതിക്കെതിരെ സിപിഎം; എംഎ ബേബി രാഷ്ട്രപതിക്ക് കത്തെഴുതി
Summary

K Annamalai backs CJP amid leaders continued custody, slams Delhi Police action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com