കടുവയെ കണ്ട് പിന്‍കാലുങ്ങളില്‍ നിവര്‍ന്ന് നില്‍ക്കുന്ന കരടി 
India

പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് കരടി, പഞ്ചപുച്ഛമടക്കി കടുവ; പിന്നെ സംഭവിച്ചത് - വീഡിയോ 

സന്ദീപ് ത്രിപാദി ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ടുവ ഇരയെ പിടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മറ്റു മൃഗങ്ങളെ അപേക്ഷിച്ച് കടുവയുടെ ശരീരപ്രകൃതി കാണുമ്പോള്‍ തന്നെ ഭയം തോന്നാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ കടുവയും കരടിയും മുഖാമുഖം വരുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.


സന്ദീപ് ത്രിപാദി ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കടുവ നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. അല്‍പ്പനേരം കഴിഞ്ഞ് കരടി ഫ്രെയിമിലേക്ക് വരുമ്പോഴാണ് വീഡിയോ ത്രില്ലിങ്ങ് ആകുന്നത്. എന്തും സംഭവിക്കാമെന്ന് തോന്നുന്ന നിമിഷങ്ങള്‍.

കടുവയുടെ വഴിയിലൂടെ നടന്നുവരുന്ന കരടി, കടുവയെ കണ്ടതോടെ ഒരാക്രമണം മണക്കുന്നു. കടുവയെ ഭയപ്പെടുത്താന്‍ കരടി പിന്‍കാലുങ്ങളില്‍ നിവര്‍ന്ന് നിന്ന് മനുഷ്യരെ പോലെ നടക്കാന്‍ തുടങ്ങി. ഇത് കണ്ട് ഭയന്ന് എന്ന മട്ടില്‍ കടുവ നിലത്ത് ഇരിക്കുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. പഞ്ചപുച്ഛമടക്കി എന്ന മട്ടില്‍ കടുവ ഇരിക്കുന്നത് കണ്ട് കരടി വഴിമാറി പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും