കടുവയും കരടിയും നേര്‍ക്കുനേര്‍ 
India

മുന്നില്‍ കടുവ, രണ്ടു കാലില്‍ ഊന്നി നിന്ന് കരടിയുടെ ശക്തിപ്രകടനം; ഒടുവില്‍- വീഡിയോ 

വന്യജീവികളുമായി ബന്ധപ്പെട്ട് നിരവധി രസകരമായതും പേടിപ്പെടുത്തുന്നതുമായ വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യജീവികളുമായി ബന്ധപ്പെട്ട് നിരവധി രസകരമായതും പേടിപ്പെടുത്തുന്നതുമായ വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കടുവയും കരടിയും നേര്‍ക്കുനേര്‍ വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കരടിയും കടുവയും തമ്മില്‍ അടുത്തനിമിഷം ഏറ്റുമുട്ടും എന്ന് തോന്നിപ്പിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. എന്നാല്‍ ഇരുവരും പരസ്പരം ആക്രമിക്കാതെ അവരവരുടെ വഴിക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്.

കടുവ നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നാലെയാണ് കരടി എത്തുന്നത്. കടുവ തിരിഞ്ഞതോടെ ഇവ രണ്ടും തമ്മില്‍ അടുത്തനിമിഷം ഏറ്റുമുട്ടല്‍ ഉണ്ടാവുമെന്ന് തോന്നിപ്പിച്ചു. കടുവ ആക്രമിക്കുമെന്ന് ഭയന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടു കാലില്‍ ഊന്നി നിന്ന്് എന്തിനും തയ്യാറെന്ന മട്ടില്‍ കരടി ശക്തിപ്രകടനം നടത്തി. 

ഇതോടെ കടുവ നടത്തം നിര്‍ത്തി, നടന്നുവന്ന പാതയില്‍ തന്നെ ഇരിപ്പുറപ്പിച്ചു.ആക്രമിക്കാന്‍ കടുവ മുതിരില്ലെന്ന് മനസിലായെങ്കിലും വഴിയില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതെയായിരുന്നു കടുവയുടെ പ്രകൃതം. ഒടുവില്‍ കരടി മറ്റൊരു വഴിയിലൂടെ ഓടി മറയുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT