കടുവയും പുലിയും നേര്‍ക്കുനേര്‍ വന്ന ദൃശ്യം 
India

എന്തും സംഭവിക്കാം, കടുവയും പുലിയും നേര്‍ക്കുനേര്‍; അപൂർവ്വ ദൃശ്യം

മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വന്ന പുലി, കടുവയുടെ മുന്നില്‍ അകപ്പെടുന്നതാണ് വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ടുവയും പുലിയും കടുവയും സിംഹവും സിംഹവും പുലിയും നേര്‍ക്കുനേര്‍ വന്നാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് അപൂര്‍വ്വമായെങ്കിലും ചിന്തിച്ച് കാണും. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുലി മരത്തില്‍ കയറുന്നതും ഭാരം കാരണം കടുവയ്്ക്ക് മരത്തിന്റെ മുകളിലേക്ക് കയറാന്‍ കഴിയാത്തതുമായ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.

ഇപ്പോള്‍ കടുവയും പുലിയും നേര്‍ക്കുനേര്‍ വന്നതിന്റെ ദൃശ്യത്തിനാണ് കാഴ്ചക്കാര്‍ ഏറെയും. പന്ന കടുവ സംരക്ഷണ മേഖലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വന്ന പുലി, കടുവയുടെ മുന്നില്‍ അകപ്പെടുന്നതാണ് വീഡിയോ. 

പുലി രക്ഷപ്പെടാനുള്ള പഴുത് നോക്കുമ്പോള്‍, പുലിയുടെ ചുറ്റും തുടർച്ചയായി വട്ടംകറങ്ങി ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കടുവ. ഒന്നര മിനിറ്റിന് ശേഷംപുലിയെ ആക്രമിക്കാതെ കടുവ മടങ്ങിപ്പോയി. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമ്മ കടുവയാണ് ആക്രമിക്കാതെ പുലിയുടെ ചുറ്റും നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT