Mamata Banerjee file
India

'മോദിയുടെ പ്രവചനം ഫലിച്ചു'; ബംഗാളിലെ 9 ജില്ലകളില്‍ നിലംതൊടാതെ തൃണമൂല്‍, തൂത്തുവാരി ബിജെപി തേരോട്ടം

പശ്ചിമ ബംഗാളിലെ 23 ജില്ലകളില്‍ ഒന്‍പതിടത്ത് നിലംതൊടാതെ തൃണമൂല്‍ കോണ്‍ഗ്രസ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 23 ജില്ലകളില്‍ ഒന്‍പതിടത്ത് നിലംതൊടാതെ തൃണമൂല്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭ്രമാക്കി വലിയ തേരോട്ടമാണ് ഈ ജില്ലകളില്‍ ബിജെപി കാഴ്ചവെച്ചത്. ഈ മേഖലകളിലെ 68 സീറ്റുകളും പിടിച്ചെടുത്താണ് സംസ്ഥാനത്തെ കാവിമയമാക്കിയ ഈ ചരിത്രവിജയത്തിലേക്ക് ബിജെപി കുതിച്ചത്.

സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തില്‍ എത്തുമ്പോള്‍ വടക്കന്‍ ബംഗാളിലെ കുന്നുകള്‍ മുതല്‍ തെക്കന്‍ ബംഗാളിന്റെ മധ്യഭാഗം വരെയുള്ള ഈ ഒന്‍പത് ജില്ലകളിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനം ശരിവെക്കുന്നതായിരുന്നു. പ്രചാരണ വേളയില്‍ പല ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിയില്ലെന്ന് മോദി അവകാശവാദം ഉന്നയിച്ചിരുന്നു.

294 അംഗ നിയമസഭയില്‍ 206 സീറ്റുകള്‍ നേടി ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷത്തെ ഭരണത്തിനാണ് അന്ത്യമായത്. തൃണമൂല്‍ വെറും 80ലേക്കാണ് ചുരുങ്ങിയത്. ഈ ഫലം കിഴക്കന്‍ ഇന്ത്യയിലെ ബിജെപിയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ്. ബംഗാളിന് പുറമേ ബിഹാര്‍, ഒഡിഷ എന്നി സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്.

പൂര്‍ബ മേദിനിപുര്‍ ജില്ലയിലെ ബിജെപിയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ബിജെപിയുടെ പ്രമുഖ നേതാവായ സുവേന്ദു അധികാരിയുടെ കരുത്തില്‍ ജില്ലയിലെ 16 സീറ്റുകളും പാര്‍ട്ടി തൂത്തുവാരി. കഴിഞ്ഞ തവണ ഇത് 15 സീറ്റുകളായിരുന്നു. 2020ല്‍ ബിജെപിയില്‍ ചേര്‍ന്ന അധികാരിയുടെ സ്വാധീനം തന്റെ ജന്മനാടായ കാന്തിയിലും പരിസര പ്രദേശങ്ങളിലും പ്രതിഫലിച്ചു.

ഡാര്‍ജിലിംഗ്, കലിംപോങ്, ജല്‍പായ്ഗുരി, അലിപുര്‍ദുവാര്‍ എന്നി നാല് മലയോര ജില്ലകളിലെ 18 സീറ്റുകളില്‍ ഒന്നില്‍ പോലും തൃണമൂലിനോ അവരുടെ സഖ്യകക്ഷികള്‍ക്കോ വിജയിക്കാനായില്ല. വടക്കന്‍ ബംഗാളിലെ ആകെ 54 സീറ്റുകളില്‍ 40 എണ്ണവും ബിജെപി നേടിയപ്പോള്‍ തൃണമൂലിന്റെ എണ്ണം 23-ല്‍ നിന്ന് 14ലേക്ക് താഴ്ന്നു.

വനമേഖല കൂടുതലുള്ള പുരുലിയ, ബങ്കുറ, ഝാര്‍ഗ്രാം എന്നിവ ഉള്‍പ്പെട്ട ജംഗിള്‍ മഹലിലും തൃണമൂല്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. പുരുലിയയിലെ 9 സീറ്റുകളും ബങ്കുറയിലെ 12 സീറ്റുകളും ഝാര്‍ഗ്രാമിലെ 4 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കുദ്മി-മഹാതോ സമുദായത്തിന് എസ്ടി പദവി നല്‍കുന്നതിലെ കാലതാമസവും ഭരണത്തോടുള്ള അതൃപ്തിയും തൃണമൂലിന് തിരിച്ചടിയായി. പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ എല്ലാ സീറ്റുകളും ബിജെപി പിടിച്ചെടുത്തു.

TMC failed to open account in nine of 23 districts of West Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

SCROLL FOR NEXT