ഗായത്രി രഘുറാം/ട്വിറ്റര്‍ 
India

ഗായത്രി രഘുറാമിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു, നടപടി അച്ചടക്ക ലംഘനത്തിന് 

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി തിരുച്ചി സൂര്യശിവയെ പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതായും അണ്ണാമലൈ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി ഗായത്രി രഘുറാമിനെ ബിജെപി പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് നടപടി. 

നിരന്തരമായ അച്ചടക്ക ലംഘനത്തിനാണ് ഗായത്രി രഘുറാമിനെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ അറിയിച്ചു. പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗം അധ്യക്ഷയാണ് ഗായത്രി രഘുറാം.

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി തിരുച്ചി സൂര്യശിവയെ പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതായും അണ്ണാമലൈ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അതുവരെ തിരുച്ചി സൂര്യശിവയെ മാറ്റിനിര്‍ത്തുന്നതായും അറിയിപ്പില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT