എം വേല്‍മുരുകന്‍, TN cop 
India

'വേല്‍മുരുകന്‍ ഡാ'! ചീറിപ്പാഞ്ഞ കാറിന് മുകളില്‍ 40 കിലോമീറ്റര്‍, സാഹസികമായി കള്ളക്കടത്തുകാരെ പിടിച്ച് കോണ്‍സ്റ്റബിള്‍ (വിഡിയോ)

അതീവ അപകടകരവും ധീരവുമായ ഒരു പൊലീസിന്റെ ചെയ്‌സിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചെന്നൈ: തമിഴ്‌നാട് പൊലീസിനെ പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ ഒരു പൊലീസ് ഇടപെടലിനാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊച്ചി- സേലം ദേശീയപാത സാക്ഷ്യം വഹിച്ചത്. വാഹന പരിശോധനയ്ക്കിടെ പൊലീസിനെ തള്ളിമാറ്റി പാഞ്ഞ കാറില്‍ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍. കോവില്‍പാളയം സ്റ്റേഷനിലെ എം വേല്‍മുരുകന്‍ (38) ആണ് ഈ സാഹസിക ദൗത്യത്തിലെ താരം.

പുലര്‍ച്ചെ 5.45നു വിളാംകുറിച്ചിക്കും കാളപ്പട്ടിക്കും ഇടയിലാണ് സംഭവം. കര്‍ണാടകയില്‍ നിന്നു വന്‍തോതില്‍ നിരോധിക പുകയില ഉത്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി വിഘ്‌നേഷും വേല്‍മുരുകനും ചേര്‍ന്നു വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്നെത്തിയ കര്‍ണാടക രജിസ്‌ട്രേഷന്‍ കാര്‍ തടഞ്ഞു നിര്‍ത്തിയ പൊലീസ് പിന്‍സീറ്റിലെ സാധനങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം പൊലീസുകാരെ തള്ളിമാറ്റി ഡോറുകള്‍ അടച്ച് അതിവേഗം കാര്‍ മുന്നോട്ടെടുത്തു. പെട്ടെന്നു കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വേല്‍മുരുകന്റെ കൈ ഡോര്‍ ഹാന്‍ഡിലില്‍ കുടുങ്ങി. ഉടന്‍ കാറിന്റെ റൂഫ് റെയിലില്‍ പിടിച്ചു മുകളിലേക്ക് കയറി കിടക്കുകയായിരുന്നുവെന്നു വേല്‍മുരുകന്‍ പറഞ്ഞു.

പൊലീസുകാരന്‍ മുകളില്‍ ഉണ്ടെന്ന കാര്യം വകവയ്ക്കാതെ കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് പ്രതികള്‍ ഓടിച്ചത്. സിവില്‍ വേഷത്തിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍ മരണപ്പാച്ചില്‍ നടത്തുന്ന കാറിനു മുകളില്‍ കിടക്കുന്നതു കണ്ട് മറ്റു യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

അതിനിടെ എസ്‌ഐയും സംഘവും മറ്റൊരു കാറില്‍ പ്രതികളെ പിന്തുടര്‍ന്നിരുന്നു. വിവരമറിഞ്ഞ് നിലമ്പൂര്‍, കരുമത്തംപട്ടി പൊലീസും പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും ചെയ്‌സില്‍ പങ്കെടുത്തു. അതിനിടെ എതിര്‍വശത്തു നിന്നു അവിനാശി പൊലീസും വരുന്നുണ്ടായിരുന്നു. ഒടുവില്‍ തിരുപ്പുര്‍ ജില്ലാ അതിര്‍ത്തിയിലെ തെക്കലൂരില്‍ പൊലീസും ആംബുലന്‍സുകാരും ചേര്‍ന്നു കാറിനെ വളഞ്ഞു.

വണ്ടി നിന്ന ഉടന്‍ ഓടിപ്പോകാന്‍ ശ്രമിച്ച 3 പ്രതികളെ അവിനാശി പൊലീസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശികളായ പി ബാബു ധാര (27), എ രാജേഷ് കുമാര്‍ (23), എസ് സുരേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരില്‍ രണ്ട് പേരുടെ കൈ ഒടിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് കടത്തുകയായിരുന്ന 170 കിലോ നിരോധിത പുകയില്‍ ഉത്പന്നങ്ങളാണു കാറില്‍ ഉണ്ടായിരുന്നത്.

TN cop: It looked like a scene straight out of a Kollywood thriller — a gang of smugglers, a getaway car, and a determined police officer putting his life on the line by clinging onto the roof of the gang’s vehicle for 30km to nab the suspects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

എന്തുകൊണ്ട് '​ഗിറ്റാർ' ഹെൽമറ്റ് വച്ചില്ല! എന്നാലും എഐ കാമറേ...

റൺ ഫോർ യുവർ ഹാർട്ട്; കാരിത്താസ് മാരത്തണിൽ താരമായി 'കുട്ടാപ്പി ദ റോബോ'

ബാങ്ക് സമരം പിൻവലിച്ചു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും, കാര്യവട്ടത്ത് 'കോഹ്‍ലി മയം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല'; മന്ത്രി എൻ ഷംസുദ്ദീൻ