വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

ക്ഷേത്ര ദര്‍ശനത്തിനെത്തി; കീഴ്ജീവനക്കാരനെ കൊണ്ട് ഷൂ എടുപ്പിച്ച് കലക്ടര്‍, വിവാദം (വീഡിയോ)

തന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ജഡാവതിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തിയ കലക്ടര്‍ ഷൂസ് ഊരിയിട്ടതിന് ശേഷം, ദഫേദാറിനെ കൊണ്ട് എടുത്തു മാറ്റിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. 

അതേസമയം, താന്‍ ഷൂസ് എടുത്തുമാറ്റാന്‍ പറഞ്ഞിട്ടില്ലെന്നാണ് കലക്ടര്‍ വിശദീകരണം നല്‍കുന്നത്. രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രധാന ആഘോഷമായ കൂവഗം ഉത്സവത്തിന് മുന്നോടിയായി കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു കലക്ടര്‍. 

ക്ഷേത്രത്തിന് മുന്നില്‍വെച്ച് കലക്ടര്‍ ഷൂസ് അഴിക്കുന്നതും പിന്നില്‍ നിന്ന ഡഫേദാറിനെ വിളിച്ചുവരുത്തി എടുത്തു മാറ്റാന്‍ ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് ശ്രാവണ്‍ കുമാര്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് വ്യാജമാണ് എന്നറിയാം. സ്ഥലത്തില്ലാതിരുന്ന ആരോ വീഡിയോ എഡിറ്റ് ചെയ്യുകയായിരുന്നു എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറുടെ നടപടിക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT