ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍, ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ് ല, ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല എന്നിവര്‍ ദേവി അവാര്‍ഡ് ജേതാക്കൾക്കൊപ്പം ഫോട്ടോ/ എക്സ്പ്രസ്
India

'സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യം'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം, ദേവി അവാര്‍ഡ് സമ്മാനിച്ചു

വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഹൈദരാബാദ്: വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം. ഹൈദരാബാദിലെ ഐടിസി കാകതീയയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ദേവി അവാര്‍ഡിന്റെ 41-ാം പതിപ്പിലാണ് സ്ത്രീരത്‌നങ്ങള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്. തങ്ങളുടെ തൊഴിലിലും സമൂഹത്തിലും ക്രിയാത്മകമായി സ്വാധീനം ചെലുത്തിയതിനും നല്‍കിയ സംഭാവനകളെയും മാനിച്ചാണ് ഇവരെ ആദരിച്ചത്.

സ്വന്തം മേഖലകളില്‍ വിജയം നേടിയ സ്ത്രീകള്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ അംഗീകരിക്കുന്നതിനായി 2014ലാണ് ദേവി അവാര്‍ഡ് ആരംഭിച്ചത്. ഇതുവരെ പത്തുസംസ്ഥാനങ്ങളിലായി നടന്ന വിവിധ ചടങ്ങുകളിലായി 480ലധികം വനിതകളെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. കായികം, ആരോഗ്യം പൈതൃക സംരക്ഷണം, വിദ്യാഭ്യാസം, സിനിമ, കല തുടങ്ങി വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വനിതകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്.

യാക്ഷി ദീപ്തി റെഡ്ഡി ( ഫാഷന്‍ ഡിസൈനര്‍, സംരംഭക), കല്‍പ്പന രമേഷ് ( ആര്‍ക്കിടെക്റ്റ്, ഡിസൈനര്‍, ജലസംരക്ഷണ പ്രവര്‍ത്തക), വൈശാലി നെന്തിയ ( ടെക്‌നോളജി ലീഡര്‍, സംരംഭക), നിഹാരിക കൊണിഡേല ( നടി, നിര്‍മ്മാതാവ്, സംരംഭക), വിദ്യാ റാവു ( തുംരി ഗായിക, ഗവേഷക, എഴുത്തുകാരി), ഡോ. സിരിഷ സെന്തില്‍ ( നേത്രരോഗ വിദഗ്ധ), ബോമ്പെല്ലി ഭവാനി ( അധ്യാപിക, സാമൂഹിക പ്രവര്‍ത്തക), ബബുരി ശിരിഷ (ജൂനിയര്‍ ലൈന്‍മാന്‍), പി അനുരാധ റെഡ്ഡി ( പൈതൃക പ്രവര്‍ത്തക) എന്നിവരാണ് പുരസ്‌കാരം നേടിയ സ്ത്രീരത്‌നങ്ങള്‍. സ്ത്രീകളുടെ ശാക്തീകരണത്തിന് സമത്വം, സ്വാതന്ത്ര്യം, സുരക്ഷ, അന്തസ് എന്നിവ അത്യന്താപേക്ഷിതമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയിയായി പങ്കെടുത്ത ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല പറഞ്ഞു. കൂടാതെ വനിതകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ച ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകളെ വിദ്യയുടെ ദേവിയായും ശക്തിയുടെ ദേവിയായുമാണ് കാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീയോടുള്ള ആദരവ് പ്രതീകാത്മകതയില്‍ മാത്രം ഒതുങ്ങാതെ ദൈനംദിന ജീവിതത്തിലെ തുല്യ അവസരങ്ങളായി മാറണം. സമത്വവും സ്വാതന്ത്ര്യവും സുരക്ഷയും അന്തസും ഉണ്ടാകുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് യഥാര്‍ഥ ബഹുമാനം ലഭിക്കുക. സ്ത്രീശാക്തീകരണം സാമൂഹിക നീതിക്ക് മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിനും കൂടിയുള്ളതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

TNIE Devi Awards: Celebrating courage, conviction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെജ്' അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

'പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു'; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

​ഇടനിലക്കാരില്ല, അർഹമായ ലാഭം: കർഷകർക്കും കുടുംബശ്രീക്കും കരുത്തായി 'കേരളശ്ശേരി ചന്ത' ആപ്പ്

ആദിവാസി ഭൂമിയിൽ വൻകിടക്കാരുടെ ഏലകൃഷി: ചിന്നക്കനാൽ 301 കോളനിയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി പാട്ടക്കച്ചവടം

സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; 1,05,000ല്‍ താഴെ തന്നെ