ബിൽകിസ് ബാനു കേസിലെ പ്രതികൾ  പിടിഐ, ഫയല്‍
India

മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കണം, ബില്‍ക്കിസ് ബാനു കേസിലെ പ്രതി പരോള്‍ അപേക്ഷയുമായി കോടതിയില്‍

പ്രതികളിലൊരാളായ രമേഷ് ചന്ദന പരോള്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ രമേഷ് ചന്ദന പരോള്‍ ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. തന്റെ മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടാണ് പരോളിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 5 ന് മറ്റൊരു കുറ്റവാളി പ്രദീപ് മോഡിയക്ക് ഹൈക്കോടതി പരോള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് രമേഷ് ചന്ദന കോടതിയെ സമീപിച്ചിരിക്കുന്നത്. മാര്‍ച്ച് 5 മുതല്‍ വിവാഹ ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ചന്ദനയുടെ അഭിഭാഷകന്‍ ഖുശ്ബു വ്യാസ് ജസ്റ്റിസ് ദിവ്യേഷ് ജോഷി കോടതിയെ അറിയിച്ചു. വിഷയം പരിശോധിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് ഷെഡ്യൂള്‍ ചെയ്യാനും കോടതി നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജനുവരി 21 ന് അര്‍ധരാത്രിയാണ് കീഴടങ്ങിയത്. കീഴടങ്ങാനായി സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പ്രതികള്‍ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

SCROLL FOR NEXT