ഹിമാചല്‍ നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു എഎന്‍ഐ
India

കുറുമാറിയാല്‍ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ ഇല്ല; ബില്‍ പാസാക്കി ഹിമാചല്‍ സര്‍ക്കാര്‍

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ടാല്‍, ആ വ്യക്തിക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് ബില്ലില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: എംഎല്‍എമാരുടെ കൂറുമാറ്റം തടയാന്‍ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൂറുമാറ്റം കാരണം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍രുടെ പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസാക്കി,

കൂറുമാറിയ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്‍ കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. 'ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024' എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ആണ് സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യനാക്കപ്പെട്ടാല്‍, ആ വ്യക്തിക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് ബില്ലില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബജറ്റ് അവതരണവേളയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സഭയില്‍നിന്ന് വിട്ടുനിന്ന ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ആയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഈ ആറ് എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഈ ആറ് പേര്‍ മത്സരിച്ചെങ്കിലും രണ്ടുപേര്‍ക്ക് മാത്രമേ സഭയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

SCROLL FOR NEXT