ഭക്ഷണം പുറത്തുവെച്ച് തണുപ്പിക്കാറുണ്ടോ? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ 6 കാര്യങ്ങൾ ശ്രദ്ധിക്കണം

പാൽ, ചോറ്, പരിപ്പ്, കറികൾ, പഴങ്ങൾ തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ ദീർഘനേരം പുറത്തുവെക്കുന്നത് അപകടസാധ്യത വർധിപ്പിക്കാം
Bread and Milk
Bread and Milk, Food PoisoningPinterest
Updated on: 
2 min read

വീട്ടിൽ ഉണ്ടാക്കുന്നതെല്ലാം സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ പാകം ചെയ്ത ഭക്ഷണം എത്രനേരം പുറത്തുവയ്ക്കുന്നു. എങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു, വീണ്ടും എങ്ങനെ ചൂടാക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഭക്ഷണം സൂക്ഷിക്കുന്നതിലെ ചെറിയ അശ്രദ്ധകൾ പോലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

Bread and Milk
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

വേഗത്തിൽ കേടാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെ?

പാൽ, ചോറ്, പരിപ്പ്, കറികൾ, പഴങ്ങൾ തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ ദീർഘനേരം പുറത്തുവെക്കുന്നത് അപകടസാധ്യത വർധിപ്പിക്കാം. പാലിൽ ബാക്ടീരിയകൾ വേഗത്തിൽ വളരാൻ അനുയോജ്യമായ സാഹചര്യമുണ്ട്. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ബ്രെഡ്, നട്സ്, മറ്റ് ഉണങ്ങിയ ഭക്ഷണങ്ങൾ എന്നിവയിലും പൂപ്പൽ വളരാം.

Bread and Milk
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാ‍ർ​ഗങ്ങൾ

അഞ്ച് ഡിഗ്രി സെൽഷ്യസിനും 60 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ പല ഭക്ഷ്യവിഷബാധാ ബാക്ടീരിയകളുടെയും എണ്ണം ഏകദേശം 20 മിനിറ്റിനുള്ളിൽ ഇരട്ടിയാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന് കാഴ്ചയിലോ മണത്തിലോ മാറ്റമില്ലെങ്കിലും അത് കഴിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല.

ഭക്ഷണം സൂക്ഷിക്കുമ്പോൾ വരുത്തുന്ന 6 അബദ്ധങ്ങൾ

ഭക്ഷണം പുറത്തുവെച്ച് തണുക്കാൻ കാത്തിരിക്കുക

പാകം ചെയ്ത ഭക്ഷണം പൂർണമായും തണുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കാമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഏറെനേരം പുറത്തുവെക്കുന്നത് ബാക്ടീരിയകൾ വളരാൻ ഇടയാക്കും. ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം. വളരെ ചൂടുള്ള കാലാവസ്ഥയിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ സൂക്ഷിക്കുന്നതാണ് സുരക്ഷിതം.

ഫ്രിഡ്ജിൽ അമിതമായി ഭക്ഷണം നിറയ്ക്കുക

ഫ്രിഡ്ജിൽ ആവശ്യത്തിലധികം സാധനങ്ങൾ നിറച്ചുവെക്കുന്നത് തണുത്ത വായുവിന്റെ സഞ്ചാരം തടസ്സപ്പെടുത്താം. ഇതുമൂലം ഭക്ഷണം ആവശ്യമായ രീതിയിൽ തണുക്കാതിരിക്കാം.

പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണവും ഒന്നിച്ച് സൂക്ഷിക്കുക

പാകം ചെയ്യാത്ത മാംസം പോലുള്ള ഭക്ഷണങ്ങളിൽ നിന്ന് ബാക്ടീരിയകൾ മറ്റ് ഭക്ഷണങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിനാൽ പച്ചഭക്ഷണങ്ങളും പാകം ചെയ്ത ഭക്ഷണങ്ങളും വേർതിരിച്ച് സൂക്ഷിക്കണം.

ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുക

ഒരേ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കണം. കഴിക്കാനുള്ള അളവ് മാത്രം എടുത്ത് നന്നായി ചൂടാക്കിയശേഷം ഉപയോഗിക്കുന്നതാണ് ഉചിതം.

പഴങ്ങളും പച്ചക്കറികളും നേരത്തേ കഴുകിവെക്കുക

പഴങ്ങളും പച്ചക്കറികളും വളരെ നേരത്തേ കഴുകി ഈർപ്പത്തോടെ സൂക്ഷിക്കുന്നത് അവ പെട്ടെന്ന് കേടാകാൻ കാരണമാകാം. ഉണങ്ങിയ നിലയിൽ സൂക്ഷിക്കുകയും പഴങ്ങൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ മൂടിവെക്കുകയും ചെയ്യുക.

ഭക്ഷണത്തിൻ്റെ മണം മാത്രം നോക്കി സുരക്ഷ ഉറപ്പാക്കുക

ഭക്ഷണത്തിന് ദുർഗന്ധമില്ലെന്നതുകൊണ്ട് അത് സുരക്ഷിതമാണെന്ന് കരുതരുത്. ചില അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം മണത്തിലൂടെയോ കാഴ്ചയിലൂടെയോ തിരിച്ചറിയാൻ കഴിയില്ല. ഭക്ഷണം എത്രനേരം പുറത്തുവെച്ചിരുന്നു, എങ്ങനെ സൂക്ഷിച്ചു തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിക്കണം.

ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

  • ഫ്രിഡ്ജിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസോ അതിൽ താഴെയോ നിലനിർത്തുക.

  • ഫ്രീസറിലെ താപനില ഏകദേശം മൈനസ് 19 ഡിഗ്രി സെൽഷ്യസായി ക്രമീകരിക്കുക.

  • ഭക്ഷണം വേഗത്തിൽ തണുക്കാൻ ആഴം കുറഞ്ഞ പാത്രങ്ങളിൽ സൂക്ഷിക്കുക.

  • പാൽ തിളപ്പിച്ച ശേഷം മുറിയിലെ താപനിലയിലേക്ക് തണുത്താൽ ഫ്രിഡ്ജിൽ വെക്കുക.

  • പാകം ചെയ്യാത്ത ഭക്ഷണങ്ങൾ ഉണങ്ങിയ നിലയിൽ സൂക്ഷിക്കുക.

  • ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ എല്ലായിടത്തും ഒരുപോലെ നന്നായി ചൂടാകുന്നുവെന്ന് ഉറപ്പാക്കുക.

Bread and Milk
ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനോ ഫൈബറോ? ഡയറ്റിങ് എങ്ങനെ വേണം?
Bread and Milk
'മൂത്തോന് വേണ്ടി 15 കിലോ കൂട്ടി, പിന്നീട് കുറച്ചു...വീണ്ടും കൂട്ടി'; 42 വയസ്സിലും കളം നിറഞ്ഞ് നിവിൻ പോളി, ഫിറ്റ്നസ് രഹസ്യം
Bread and Milk
ദിവസവും പാലും തൈരും കഴിച്ചാലും അസ്ഥിക്ഷയം വരുമോ? അറിയേണ്ട കാര്യങ്ങൾ
Summary

What are the most common foods that get spoiled first, food poisoning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com