

തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ഏളുപ്പത്തിൽ പാകം ചെയ്തെടുക്കാവുന്ന ഒന്നാണ് മുട്ട. ഒരു മുട്ടയുണ്ടെങ്കില്‍ അത് പലതരത്തില്‍ പാകം ചെയ്യാം. സമയം തീരെക്കുറവാണെങ്കില്‍ പെട്ടെന്നൊരു ഓംലെറ്റ് അടിച്ചു കഴിക്കാം. തിരക്കിട്ടു പോകാന്‍ നില്‍ക്കുകയാണെങ്കില്‍ എഗ് സ്‌ക്രാബിള്‍ ചെയ്യാം ഇല്ലെങ്കില്‍ സിംപിള്‍ ആയി പുഴുങ്ങിയെടുക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയില്‍ നിന്ന് ലഭിക്കും.
എന്നാല്‍ ഹെല്‍ത്തിയായി മുട്ട കഴിക്കണമെന്നാണെങ്കില്‍ മുട്ട പാകം ചെയ്യുന്ന രീതി പ്രധാനമാണ്. മുട്ട പാകം ചെയ്യുന്ന രീതിയും അതിൽ ചേർക്കുന്ന ചേരുവകളും അതിന്റെ ആരോഗ്യഗുണങ്ങളെ സ്വാധീനിക്കുമെന്ന് ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. പാല്‍ മാണിക്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ചെറിയ തോതിൽ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓംലെറ്റും ബട്ടറിയോ ചീസിലോ മുങ്ങി കിടക്കുന്ന ഓംലെറ്റും തമ്മിൽ ആരോഗ്യഗുണത്തിൽ വ്യത്യാസം വരാമെന്ന് അദ്ദേഹം പറയുന്നു.
അധിക എണ്ണയോ വെണ്ണയോ ചേർക്കാതെ മുട്ട കഴിക്കാനുള്ള എളുപ്പവഴിയാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീൻ ലഭിക്കുന്നതിനൊപ്പം അനാവശ്യമായി കൊഴുപ്പ് ചേർക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
വെള്ളത്തിൽ മുട്ട പാകം ചെയ്യുന്ന രീതിയാണ് പോച്ചഡ് എഗ്. എണ്ണ ചേർക്കേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. ഹോൾ ഗ്രെയിൻ ബ്രെഡിനൊപ്പം കഴിച്ചാൽ കൂടുതൽ സമീകൃതമായ പ്രഭാതഭക്ഷണമാകും.
മുട്ടയുടെ മഞ്ഞക്കരു പൊട്ടിക്കാതെ, ഒരു വശം മാത്രം വേവിച്ചെടുക്കുന്നതാണ് സണ്ണി സൈഡ് അപ്പ് എഗ്.
മുട്ട അടിച്ച് കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് തയ്യാറാക്കാം. കൂടുതൽ വെണ്ണ, ക്രീം, ചീസ് എന്നിവ ചേർക്കുന്നത് ഒഴിവാക്കിയാൽ പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.
ചീര, തക്കാളി, സവാള, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ ചേർത്ത് ഓംലെറ്റ് തയ്യാറാക്കാം. ഇതിലൂടെ ഭക്ഷണത്തിൽ ഫൈബറും വിറ്റാമിനുകളും ഉൾപ്പെടുത്താം. എണ്ണയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക.
രണ്ടോ മൂന്നോ സ്പൂണ്‍ എണ്ണ ഒഴിച്ച് മസാല ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates