നല്ല ഉറക്കം കിട്ടാൻ, മികച്ച 5 ഭക്ഷണങ്ങൾ

നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പയറുവർഗങ്ങളും ഫൈബറിൻ്റെ ഉറവിടമാണ്.
sweet potato, dinner
sweet potato, dinnerPinterest
Updated on: 
2 min read

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ വലിയരീതിയിൽ ബാധിക്കുന്നുണ്ട്, പ്രത്യേകിച്ച് അത്താഴം. ദഹനവും ഉറക്കവും തമ്മിൽ അടുത്ത ബന്ധമുണ്ട്. അത്താഴം കുടലിന്റെ വിശ്രമത്തിനും സ്വാഭാവികമായ പുനരുജ്ജീവന പ്രക്രിയയ്ക്കും സഹായിക്കുന്ന തരത്തിലായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.

sweet potato, dinner
വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം പൊണ്ണത്തടി കൂട്ടും? ഭക്ഷണം എങ്ങനെ കഴിക്കണം?

അത്താഴത്തിൽ എന്തൊക്കെ വേണം?

നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പയറുവർഗങ്ങളും ഫൈബറിൻ്റെ ഉറവിടമാണ്. ഇവ കുടലിൻ്റെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മലബന്ധം കുറയ്ക്കാനും അതുവഴി വയറുവേദന, അസ്വസ്ഥത തുടങ്ങിയ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും ഫൈബർ സഹായിക്കും.

sweet potato, dinner
തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം

കുടലിന്റെ ആരോഗ്യത്തിന് മികച്ച 5 ഭക്ഷണങ്ങൾ

മധുരക്കിഴങ്ങ്: രുചിയും പോഷകഗുണങ്ങളും ഒരുപോലെ നൽകുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഒരു ഇടത്തരം മധുരക്കിഴങ്ങിൽ ഏകദേശം നാല് ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുടലിന്റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്.

മലബന്ധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നിയന്ത്രിക്കാനും മധുരക്കിഴങ്ങ് സഹായിക്കും. ഇതിൽ റെസിസ്റ്റൻ്റ് സ്റ്റാർച്ചും അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.

സാൽമണും ബ്രോക്കോളിയും: സാൽമൺ പോലുള്ള കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. കുടലിന്റെ സംരക്ഷണ പാളിയുടെ ആരോഗ്യം നിലനിർത്താൻ ഇവ സഹായിക്കുന്നു. പ്രോട്ടീൻ, വിറ്റാമിൻ ഡി, സിങ്ക് തുടങ്ങിയ പോഷകങ്ങളും സാൽമണിൽ ലഭിക്കും. സാൽമണിനൊപ്പം ചെറുതായി വഴറ്റിയ ബ്രോക്കോളിയും ചേർക്കാം.

പരിപ്പ് അല്ലെങ്കിൽ ബോൺ ബ്രോത്ത് സൂപ്പ്: രാത്രിയിൽ ചൂടുള്ള ഒരു കപ്പ് സൂപ്പ് കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പരിപ്പ് സൂപ്പോ ബോൺ ബ്രോത്ത് സൂപ്പോ നല്ലൊരു ഓപ്ഷനാണ്. പരിപ്പ് ഫൈബറിന്റെ നല്ല ഉറവിടമാണ്. ബോൺ ബ്രോത്ത് എളുപ്പത്തിൽ ദഹിക്കുന്നതും കൊളാജൻ ഉൾപ്പെടെയുള്ള ഘടകങ്ങൾ ലഭ്യമാക്കുന്നതുമായ ഭക്ഷണമാണ്. പ്രത്യേകിച്ച് തണുപ്പുള്ള കാലാവസ്ഥയിൽ വയറിന് സുഖകരമായ ഒരു അത്താഴമായി ഇത് തിരഞ്ഞെടുക്കാം.

sweet potato, dinner
പുറമേ വൃത്തിയായി തോന്നിയാലും അഴുക്ക് അടിഞ്ഞുകൂടാം; ആഴ്ചയിൽ കഴുകേണ്ട സാധനങ്ങൾ

വേവിച്ച ഇലക്കറികൾ, ക്വിനോവ, അവക്കാഡോ: രാത്രിയിൽ അസംസ്‌കൃത പച്ചക്കറികൾക്ക് പകരം വേവിച്ച ഇലക്കറികളും മറ്റ് പച്ചക്കറികളും കഴിക്കുന്നത് ചിലർക്ക് കൂടുതൽ എളുപ്പത്തിൽ ദഹിക്കാം. ബ്രോക്കോളി പോലുള്ള പച്ചക്കറികളും ഇലക്കറികളും ഫൈബർ നൽകും. ഇതിനൊപ്പം ക്വിനോവ ചേർക്കാം. പതുക്കെ ദഹിക്കുന്ന ഫൈബർ ലഭിക്കുന്നതിനാൽ രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കാം. ഫൈബറും പ്രീബയോട്ടിക്‌സും അടങ്ങിയ അവക്കാഡോ കൂടി ചേർത്താൽ ഗുണകരമായ ബാക്ടീരിയകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കും.

മഞ്ഞളും ഇഞ്ചിയും ചേർത്ത വിഭവങ്ങൾ: രുചി കൂട്ടുന്നതിനൊപ്പം മഞ്ഞളും ഇഞ്ചിയും ദഹനത്തിനും സഹായകമാകുന്ന ചേരുവകളാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും ദഹനപ്രക്രിയയെ പിന്തുണയ്ക്കാനും ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. മഞ്ഞൾ ചേർത്ത ചിക്കൻ കറി, കടല കറി തുടങ്ങിയവ അത്താഴത്തിന് പരീക്ഷിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത ചെമ്മീൻ സ്റ്റിർ-ഫ്രൈയും മറ്റൊരു ഓപ്ഷനാണ്.

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് അത്താഴം കഴിച്ച് തീർക്കുന്നതാണ് നല്ലത്. ഭക്ഷണം ദഹിക്കാൻ സമയം ലഭിക്കുന്നതിനൊപ്പം കിടന്ന ഉടനെയുള്ള ആസിഡ് റിഫ്‌ലക്‌സും അസ്വസ്ഥതകളും കുറയ്ക്കാൻ ഇത് സഹായിക്കും.

sweet potato, dinner
ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? പൂപ്പലും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
sweet potato, dinner
നല്ല വെയിലുണ്ടല്ലോ, എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡിയുടെ അഭാവം, കാരണം...
sweet potato, dinner
ബീറ്റ്റൂട്ട് ദിവസവും കഴിക്കാമോ? വ്യായാമക്ഷമത കൂടും ഉയർന്ന രക്തസമ്മർദത്തിനും മികച്ചത്
Summary

five healthy dinner foods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com