ബ്രെഡ് എങ്ങനെ സൂക്ഷിക്കണം? പൂപ്പലും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

ബ്രെഡിൽ പൂപ്പൽ കണ്ടാൽ ആ ഭാഗം മാത്രം മുറിച്ചുമാറ്റി ബാക്കിയുള്ള ബ്രെഡ് കഴിക്കുന്ന ശീലം കൂടുതൽ അപകടം ഉണ്ടാക്കാം
Bread storing tips
Bread storing tipspinterest
Updated on: 
2 min read

ഈസി ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ബ്രേഡ്. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ മരണ കാരണമാകാവുന്ന ഭക്ഷ്യവിഷബാധയ്ക്ക് വരെ സാധ്യതയുണ്ട്. ബ്രെഡ് മലിനമാകുകയോ പൂപ്പൽ പിടിക്കുകയോ തെറ്റായ സാഹചര്യത്തിൽ സൂക്ഷിക്കുകയോ ചെയ്താൽ ബാക്ടീരിയ, പൂപ്പൽ തുടങ്ങിയവയുടെ വളർച്ചയ്ക്ക് സാധ്യതയുണ്ട്.

Bread storing tips
പുറമേ വൃത്തിയായി തോന്നിയാലും അഴുക്ക് അടിഞ്ഞുകൂടാം; ആഴ്ചയിൽ കഴുകേണ്ട സാധനങ്ങൾ

ബ്രെഡ് കഴിച്ചാൽ ഭക്ഷ്യവിഷബാധ ഉണ്ടാകുമോ?

ബ്രെഡ് വാങ്ങിയ ശേഷം എങ്ങനെ സൂക്ഷിക്കുന്നു, എത്ര ദിവസം ഉപയോഗിക്കുന്നു, പാക്കറ്റിന്റെ അവസ്ഥ എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ ആരോഗ്യത്തിന് പ്രധാനമാണ്. പ്രത്യേകിച്ച് ചൂടും ഈർപ്പവും കൂടിയ അന്തരീക്ഷത്തിൽ ബ്രെഡ് സൂക്ഷിക്കുന്നത് പൂപ്പൽ വളരാൻ അനുകൂലമായ സാഹചര്യമാണ്. പാക്കറ്റ് തുറന്ന് പല ദിവസവും പുറത്തുവെച്ചിരിക്കുന്ന ബ്രെഡിൽ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

Bread storing tips
ടോയ്‌ലറ്റിൽ പോകാൻ മടി, തിരക്ക്.., മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കുമ്പോൾ മൂത്രാശയത്തിന് എന്ത് സംഭവിക്കും

ബ്രെഡിനൊപ്പം ഉപയോഗിക്കുന്ന മുട്ട, മയോണൈസ്, ചിക്കൻ, ചീസ്, ക്രീം തുടങ്ങിയ ഫില്ലിങ്ങും ശരിയായ താപനിലയിൽ സൂക്ഷിക്കാത്തതും ഭക്ഷ്യവിഷബാധയുടെ സാധ്യത വർധിപ്പിക്കും. അതിനാൽ പ്രശ്നം ബ്രെഡിൽ മാത്രമാണെന്ന് കരുതരുത്.

ബ്രെഡിൽ പൂപ്പൽ കണ്ടാൽ ആ ഭാഗം മാത്രം മുറിച്ചുമാറ്റി ബാക്കിയുള്ള ബ്രെഡ് കഴിക്കുന്ന ശീലം കൂടുതൽ അപകടം ഉണ്ടാക്കാം. ബ്രെഡ് പോലുള്ള സോഫ്റ്റ് ആയ ഭക്ഷണങ്ങളിൽ പൂപ്പൽ കണ്ണിൽ കാണാത്ത ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടാകാം. അതുകൊണ്ട് ഒരു സ്ലൈസിൽ പച്ച, നീല, വെള്ള, കറുപ്പ് തുടങ്ങിയ നിറത്തിലുള്ള പൂപ്പൽ കാണുകയോ അസാധാരണമായ ഗന്ധം അനുഭവപ്പെടുകയോ ചെയ്താൽ മുഴുവൻ ബ്രെഡും ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.

പൂപ്പൽ മാത്രമല്ല പ്രശ്നം, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയിലും പ്രശ്നമുണ്ടാകാം. വൃത്തിയില്ലാത്ത കൈകൊണ്ട് ബ്രെഡ് എടുക്കുക, നനഞ്ഞ കത്തി ഉപയോഗിക്കുക, ബ്രെഡ് നനവുള്ള സ്ഥലത്ത് സൂക്ഷിക്കുക, പാക്കറ്റ് തുറന്ന നിലയിൽ ഏറെ നേരം വയ്ക്കുക, പൂപ്പൽ പിടിച്ച ഭക്ഷണത്തോടൊപ്പം സൂക്ഷിക്കുക, കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോഗിക്കുക-എന്നിവ ഒഴിവാക്കണം.

ബ്രെഡ് കഴിച്ച ശേഷം വയറിന് അസ്വസ്ഥത വന്നാൽ?

ഭക്ഷ്യവിഷബാധയുണ്ടെങ്കിൽ എല്ലാവർക്കും ഒരേ ലക്ഷണങ്ങളായിരിക്കണമെന്നില്ല. വയറുവേദന, വയറിളക്കം, ഛർദി, ഓക്കാനം, വയറിലെ അസ്വസ്ഥത, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. എന്നാൽ ബ്രെഡ് കഴിച്ചതിന് പിന്നാലെ വയറിന് അസ്വസ്ഥത വന്നതുകൊണ്ട് മാത്രം അത് ഭക്ഷ്യവിഷബാധയാണെന്ന് പറയാനുമാകില്ല. ബ്രെഡിനൊപ്പം കഴിച്ച മറ്റ് ഭക്ഷണങ്ങളും, ഭക്ഷണത്തിലെ മറ്റേതെങ്കിലും മലിനീകരണവും കാരണമാകാം.

ബ്രെഡ് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പാക്കറ്റ് പരിശോധിച്ച ശേഷം മാത്രം വാങ്ങുക

  • വാങ്ങുമ്പോൾ തീയതി പരിശോധിക്കുക. തീയതി കഴിഞ്ഞ ഭക്ഷണം ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

  • സാൻഡ്‌വിച്ചിൽ മുട്ട, ചിക്കൻ, മയോണൈസ് തുടങ്ങിയവ ചേർത്തിട്ടുണ്ടെങ്കിൽ എത്രനേരം പുറത്തിരിക്കുമെന്ന് ശ്രദ്ധിക്കണം. ചൂടുള്ള കാലാവസ്ഥയിൽ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നത് കൂടുതൽ പ്രധാനമാണ്.

  • ബ്രെഡിന്റെ തരം, അതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, ഉപ്പ്, ഫൈബർ തുടങ്ങിയവ പരിശോധിച്ച് തിരഞ്ഞെടുക്കാം. സാധിക്കുമെങ്കിൽ കൂടുതൽ ഫൈബർ ഉള്ള ഗോതമ്പു ബ്രെഡ്, ഹോൾ ഗ്രെയിൻ ബ്രെഡ് തിരഞ്ഞെടുക്കാം.

Bread storing tips
നല്ല വെയിലുണ്ടല്ലോ, എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡിയുടെ അഭാവം, കാരണം...

ബ്രെഡ് ഫ്രിഡ്ജിൽ വയ്ക്കണോ?

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ചില ബ്രെഡുകളുടെ ഷെൽഫ് ലൈഫ് നീട്ടാൻ സഹായിക്കും. എന്നാൽ തണുപ്പ് ബ്രെഡിന്റെ ഘടന മാറ്റുകയും വേഗം ഡ്രൈ ആക്കുകയും ചെയ്യാം. ദീർഘകാലം സൂക്ഷിക്കേണ്ടി വരുമെങ്കിൽ ശരിയായി പാക്ക് ചെയ്ത് ഫ്രീസറിൽ ഉപയോഗിക്കുന്നതും ഒരു മാർഗമാണ്.

ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ

  • വയറുവേദനയും മലബന്ധവും

  • ഓക്കാനം

  • ഛർദ്ദി

  • വയറിളക്കം

  • പനി

  • തലവേദനയും ശരീരവേദനയും

  • ക്ഷീണവും തളർച്ചയും

Bread storing tips
ബീറ്റ്റൂട്ട് ദിവസവും കഴിക്കാമോ? വ്യായാമക്ഷമത കൂടും ഉയർന്ന രക്തസമ്മർദത്തിനും മികച്ചത്
Bread storing tips
മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം
Bread storing tips
ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ
Summary

Can Bread Cause Food Poisoning Know the Risks and Safety Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com