മൊബൈൽ ഫോൺ ഉപയോ​ഗം ഭക്ഷ്യവിഷബാധ സാധ്യത കൂട്ടും? കാരണമറിയാം

ഈ ശീലം മൊബൈൽ ഫോണുകളെ ബാക്ടീരികളുടെ പ്രജനന കേന്ദ്രമാക്കുകയും നിരന്തരം സമ്പർക്കം പുലർത്തുന്നതിലൂടെ നമ്മെ ആരോഗ്യ അപകടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
mobile phone hygiene
mobile phone hygienePinterest
Updated on: 
2 min read

ഒരു ദിവസം നമ്മൾ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന ഒന്നാണ് മൊബൈൽ ഫോൺ. ആളുകളുമായി ബന്ധപ്പെടുക എന്ന പ്രാഥമിക ആവശ്യങ്ങളിൽ നിന്ന് ഓൺലൈൻ പേയ്മെന്റുകൾ, നാവി​ഗേഷൻ, ഫിറ്റ്നസ് ട്രാക്കിങ് തുടങ്ങി പല രീതിയിൽ സ്മാർട്ട്ഫോണുകൾ ദിവസം മുഴുവൻ നമ്മളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നു. ടോയ്ലറ്റ് ഉൾപ്പെടെ, നമ്മൾ പോകുന്നിടത്തെല്ലാം മൊബൈലും കയ്യിൽ കരുതാറുണ്ട്.

mobile phone hygiene
പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ഈ ശീലം മൊബൈൽ ഫോണുകളെ ബാക്ടീരികളുടെ പ്രജനന കേന്ദ്രമാക്കുകയും നിരന്തരം സമ്പർക്കം പുലർത്തുന്നതിലൂടെ നമ്മെ ആരോഗ്യ അപകടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ചിന്തിക്കുന്നതിനെക്കാൾ വളരെ കൂടുതൽ രോ​ഗാണുക്കളാണ് ഒരു അവയവമെന്ന പോലെ നമ്മൾ നിത്യവും കൈകാര്യം ചെയ്യുന്ന സ്മാർട്ട്ഫോണിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

mobile phone hygiene
പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?

പൊതുസ്ഥലങ്ങളിലെ ഡോർ ഹാൻഡിലുകൾ, പൊതു കൗണ്ടറുകൾ തുടങ്ങിയ പ്രതലങ്ങളിലെ വൃത്തിയെ കുറിച്ച് ആ​ളുകൾ സാധാരണയായി വളരെ ജാ​ഗ്രത പുലർത്താറുണ്ട്. അവയിൽ സ്പർശിച്ച ശേഷം സാനിറ്റൈസർ അല്ലെങ്കിൽ സോപ്പു ഉപയോ​ഗിച്ച് കൈകൾ കഴുകുകയും ചെയ്യാറുണ്ട്.

എന്നാൽ മറന്നു പോകുന്ന ഒരു കാര്യം, നിങ്ങളുടെ ഫോൺ ദിവസം മുഴുവൻ മലിനമായ അന്തരീക്ഷവുമായി വീണ്ടും വീണ്ടും സമ്പർക്കം പുലർത്തുന്നു. പൊതുയിടങ്ങളിൽ കാണിക്കുന്ന ജാ​ഗ്രത ഫോൺ വൃത്തിയാക്കുന്നതിൽ കാണിക്കാറില്ല. കാലക്രമേണ, സ്മാർട്ട്ഫോണുകൾ ബാക്ടീരികളുടെയും അണുക്കളുടെയും ഒരു പ്രജനന കേന്ദ്രമായി മാറുന്നു.

ഇത് പിന്നീട് കോൾ ചെയ്യുമ്പോഴോ ഫോണിൽ സ്ക്രോൾ ചെയ്യുമ്പോഴോ നിങ്ങളുടെ കൈകളിലും മുഖത്തും എളുപ്പത്തിൽ പടരാം. ഇത് പലതരത്തിലുള്ള ആരോ​ഗ്യ അപകടങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച്, ഭക്ഷ്യവിഷബാധ, വയറിളക്കം, ഓക്കാനം, ഛർദ്ദി പോലുള്ള കുടൽ അണുബാധകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

കൂടുതൽ അപകടം എപ്പോൾ?

വേനൽക്കാലം, മഴക്കാലം തുടങ്ങിയ ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ ഫോണുകളിൽ ബാക്ടീരിയകൾ വർധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന ഈർപ്പമുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയ പെരുകാനും ചൂടുകൂടുമ്പോഴും മഴക്കാലത്തും ആരോഗ്യഅപകടങ്ങൾ വർധിക്കാനും കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം

  • ആൽക്കഹോൾ അടങ്ങിയ അണുനാശിനി വൈപ്പുകൾ ഉപയോഗിച്ച് ഫോണുകൾ ദിവസവും വൃത്തിയാക്കാം.

  • കഠിനമായ കെമിക്കൽ ക്ലീനറുകളോ വൃത്തിയാക്കുമ്പോൾ അമിതമായ ഈർപ്പമോ ഒഴിവാക്കുക, ഇവ ഫോൺ കേടുവരുത്തും.

  • വിയർപ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവ അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ ഫോൺ കേസ് ഇടയ്ക്കിടെ വൃത്തിയാക്കുക.

  • ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക, ഭക്ഷണത്തിന് മുൻപ് വൃത്തിയായി കൈകൾ കഴുകുക.

  • പൊതുഗതാഗതം ഉപയോഗിച്ചതിന് ശേഷമോ, പൊതു പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷമോ ഫോൺ കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകൾ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യുക.

  • മലിനമാകാൻ സാധ്യതയുള്ള പൊതു പ്രതലങ്ങളിൽ ഫോൺ വയ്ക്കുന്നത് ഒഴിവാക്കുക.

  • കൈകഴുകൽ പോലെ, ഫോൺ ശുചിത്വം ഒരു പതിവ് ആരോഗ്യ ശീലമാക്കുക.

mobile phone hygiene
ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ
mobile phone hygiene
പണച്ചെലവില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യങ്ങൾ ഇത് മസ്റ്റ്!
mobile phone hygiene
ദിവസം മുഴുവൻ ഇരിപ്പ്? വ്യായാമക്കുറവ് തലച്ചോറിനെ എങ്ങനെ ബാധിക്കും
Summary

Every day mobile phone use, bacteria hub

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com