പണച്ചെലവില്ലാതെ ആരോ​ഗ്യം മെച്ചപ്പെടുത്താം, മോർണിങ് ദിനചര്യങ്ങൾ ഇത് മസ്റ്റ്!

വലിയ ചെലവില്ലാതെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴിയാണിത്.
sunlight to get vitamin D
sunlight to get vitamin Dpinterest
Updated on: 
1 min read

രാവിലെ എഴുന്നേറ്റാൽ ആദ്യം തിരയുന്നത് ഫോൺ ആയിരിക്കും. എന്നാൽ ഉറക്കം ഉണർന്ന ശേഷം അൽപ നേരം സൂര്യപ്രകാശം കൊള്ളുന്നത് ശാരീരികമായും മാനസ്സികമായും ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വലിയ ചെലവില്ലാതെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴിയാണിത്.

sunlight to get vitamin D
പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?

രാവിലെ ഏഴ് മണി മുതൽ ഒൻപതു മണി വരെയുള്ള സമയത്ത് ലഭിക്കുന്ന സൂര്യപ്രകാശം അധിക യുവി രശ്മികളില്ലാത്തതിനാൽ ആരോഗ്യപരമായി ഏറെ ​ഗുണകരമാണ്. ദിവസം തുടങ്ങുമ്പോൾ കുറച്ച് സമയം സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ ജൈവഘടികാരം ക്രമത്തിലാക്കാനും നിരവധി ആരോഗ്യഗുണങ്ങൾ നേടാനും സഹായിക്കും.

sunlight to get vitamin D
പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വിറ്റാമിൻ ഡി

സൂര്യപ്രകാശം ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. എല്ലുകളും പല്ലുകളും ശക്തമാക്കാൻ വിറ്റാമിൻ ഡി പ്രധാനമാണ്. കൂടാതെ കാൽസ്യം ശരീരത്തിൽ ശരിയായി ആഗിരണം ചെയ്യാനും ഇത് സഹായിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഏറെ പ്രധാനമാണ്.

ഉറക്കക്രമം മെച്ചപ്പെടുത്തുന്നു

രാവിലെത്തെ സൂര്യപ്രകാശം ശരീരത്തിന്റെ സർക്കാഡിയൻ റിഥം (body clock) സംരക്ഷിക്കുന്നു. ഇതുവഴി രാത്രിയിലെ മെലട്ടോണിൻ ശരിയായ അളവിൽ ഉത്പാദിപ്പിച്ച് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് രാവിലത്തെ വെയിൽ ഗുണം ചെയ്യും.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

സൂര്യപ്രകാശം തലച്ചോറിൽ സെറോട്ടോണിൻ ഹോർമോണിന്റെ അളവ് കൂട്ടുന്നു. ഇത് സന്തോഷം, ഉന്മേഷം, പോസിറ്റീവ് മനോഭാവം എന്നിവയ്ക്ക് നല്ലതാണ്. അതിനാൽ രാവിലത്തെ വെയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

രാവിലെ വെയിൽ ലഭിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കാമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ ഡിയുടെ ശരിയായ അളവ് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

sunlight to get vitamin D
ദിവസം മുഴുവൻ ഇരിപ്പ്? വ്യായാമക്കുറവ് തലച്ചോറിനെ എങ്ങനെ ബാധിക്കും

ഭാരം നിയന്ത്രിക്കാൻ സഹായം

രാവിലെ നേരത്തെ എഴുന്നേറ്റ് നടക്കുകയും സൂര്യപ്രകാശം സ്വീകരിക്കുകയും ചെയ്യുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കാം. ഇത് ഭാരം നിയന്ത്രണത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും പിന്തുണ നൽകും.

ചർമത്തിനും ഗുണം

അമിതമായ സൂര്യപ്രകാശം ചർമത്തിന് ദോഷകരമാണ്. എന്നാൽ രാവിലെ ലഭിക്കുന്ന മിതമായ വെയിൽ ചില ചർമപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ വെയിൽ യുവി രശ്മികൾ കുറവായതിനാൽ താരതമ്യേന സുരക്ഷിതമാണ്.

മോർണിങ് വാക്ക്

രാവിലെ 20 മിനിറ്റ് പുറത്തിറങ്ങി നടക്കുന്നത് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാനും മിതമായ വ്യായാമം ലഭിക്കാനും സഹായിക്കും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉച്ചയ്ക്ക് കടുത്ത വെയിൽ ഒഴിവാക്കുക

  • അമിത ചൂട് അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറുക

  • ആവശ്യത്തിന് വെള്ളം കുടിക്കുക

sunlight to get vitamin D
പുറമേ വൃത്തിയായി തോന്നിയാലും അഴുക്ക് അടിഞ്ഞുകൂടാം; ആഴ്ചയിൽ കഴുകേണ്ട സാധനങ്ങൾ
sunlight to get vitamin D
ആർത്തവ സമയത്ത് വയറുവീർക്കുന്ന പ്രശ്നമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം
sunlight to get vitamin D
തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം
Summary

healthy morning routine to follow- vitamin D

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com