ദിവസം മുഴുവൻ ഇരിപ്പ്? വ്യായാമക്കുറവ് തലച്ചോറിനെ എങ്ങനെ ബാധിക്കും

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, 11 മുതൽ 17 വരെ പ്രായമായ 80 ശതമാനം ആളുകളും ശുപാർശ ചെയ്യുന്ന അളവിൽ ശാരീരിക പ്രവർത്തനം ചെയ്യുന്നില്ല.
exercise and brain health
exercise and brain healthPinterest
Updated on: 
3 min read

പഠനം, ജോലി, മൊബൈൽ ഫോൺ, ​ഗെയിമിങ്, സ്ട്രീമിങ് തുടങ്ങിയവയ്ക്കായി യുവാക്കൾ മണിക്കൂറുകളോളം ഇരിക്കുന്നത് ശീലം സാധാരണമാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ചലനം കുറയുമ്പോൾ അതിന്റെ ആഘാതം ശരീരഭാരത്തിലോ പേശികളിലോ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം, ശ്രദ്ധ, ഓർമ, മാനസികാരോ​ഗ്യം, ഉറക്കം എന്നിവയുമായും വ്യായാമം ബന്ധപ്പെട്ടിരിക്കുന്നു.

exercise and brain health
പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, 11 മുതൽ 17 വരെ പ്രായമായ 80 ശതമാനം ആളുകളും ശുപാർശ ചെയ്യുന്ന അളവിൽ ശാരീരിക പ്രവർത്തനം ചെയ്യുന്നില്ല. കുട്ടികളിലും കൗമാരക്കാരിലും സ്ഥിരമായ ശാരീരിക പ്രവർത്തനം മാനസികാരോ​ഗ്യത്തിനും ഫിറ്റ്നസിനും കൊ​ഗ്നിറ്റീവ് വികസനങ്ങൾക്കും ​ഗുണകരമാണെന്നും ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു.

exercise and brain health
വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം പൊണ്ണത്തടി കൂട്ടും? ഭക്ഷണം എങ്ങനെ കഴിക്കണം?

വ്യായാമം തലച്ചോറിന് എന്തുകൊണ്ട് പ്രധാനം?

ജിമ്മിൽ പോയി ഭാരമുയർത്തുക മാത്രമല്ല വ്യായാമം, നടക്കുന്നതും ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും കളിക്കുന്നതും ന‍ൃത്തം ചെയ്യുന്നതുൾപ്പെടെയുള്ളവ ശാരീരിക പ്രവർത്തനങ്ങളുടെ ഭാ​ഗമാണ്.

വ്യായാമം എന്നത് ജിമ്മിൽ പോയി ഭാരമുയർത്തുന്നതു മാത്രം അല്ല. നടക്കുക, ഓടുക, സൈക്കിൾ ചവിട്ടുക, കളിക്കുക, നീന്തുക, നൃത്തം ചെയ്യുക, കായിക വിനോദങ്ങളിൽ പങ്കെടുക്കുക, ചില വീട്ടുജോലികൾ ചെയ്യുക എന്നിവയെല്ലാം ശാരീരിക പ്രവർത്തനത്തിന്റെ ഭാഗമാണ്.

ശരീരം ചലിപ്പിക്കുമ്പോൾ ഹൃദയവും രക്തയോട്ട സംവിധാനവും സജീവമാകുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പല ഘടകങ്ങൾക്കും സഹായകരമാണ്. കുട്ടികളിലും കൗമാരക്കാരിലും ശാരീരിക പ്രവർത്തനവും ബുദ്ധിവികാസവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡബ്യൂഎച്ച്ഒ മാർ​ഗനിർദേശങ്ങളിലും സൂചിപ്പിക്കുന്നു.

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം

ദിവസം മുഴുവൻ ഇരുന്ന് പഠിക്കുകയോ കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയവ ഉപയോഗിക്കുകയോ ചെയ്യുന്നത് പലരിലും പതിവാണ്. ഇതിനിടയിൽ വ്യായാമമോ ശാരീരിക പ്രവർത്തനങ്ങളോ ചെയ്യാറില്ലെങ്കിൽ ശ്രദ്ധ നിലനിർത്തുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. വ്യായാമം ശ്രദ്ധ, പഠനം തുടങ്ങിയ കൊ​ഗ്നിറ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ​ഗുണങ്ങൾ നൽകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് മണിക്കൂറുകളോളം കുത്തിയിരുന്ന പഠിക്കുന്നത് മാത്രമാണ് പഠനക്ഷമത വർധിപ്പിക്കുന്ന ഏക മാർ​ഗമെന്ന ചിന്ത ശരിയല്ല. ഇടയ്ക്കിടെ ശരീരം ചലിപ്പിക്കുന്നതും പ്രധാനമാണ്.

exercise and brain health
തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം

ഓർമയും പഠനശേഷിയും ബാധിക്കാമോ?

തലച്ചോറിന്റെ വളർച്ചയ്ക്കും കൊ​ഗ്നിറ്റീവ്, സോഷ്യൽ-ഇമോഷണൽ കഴിവുകളുടെ രൂപീകരണത്തിനും പ്രധാനപ്പെട്ട കാലഘട്ടമാണ് 11 മുതൽ 17 വരെയുള്ള കാലഘട്ടം. ശാരീരിക പ്രവർത്തനം കുറവായിരിക്കുമ്പോൾ പഠനവുമായി ബന്ധപ്പെട്ട കൊ​ഗ്നിറ്റീവ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

മറുവശത്ത്, വ്യായാമം അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്ന കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം പഠനമികവും മികച്ചതായിരിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് പരീക്ഷയ്ക്ക് മുമ്പ് മണിക്കൂറുകളോളം തുടർച്ചയായി പുസ്തകത്തിന് മുന്നിൽ ഇരിക്കുന്നതിനു പകരം പഠനത്തിനിടയിൽ ചെറിയ ആക്ടിവിറ്റി ബ്രേക്ക് എടുക്കുന്നത് നല്ല ശീലമാണ്.

മാനസിക സമ്മർദവും ഉത്കണ്ഠയും കൂടാം

യുവാക്കളിൽ പഠന സമ്മർദം, ജോലി, ബന്ധങ്ങൾ, സാമൂഹിക സമ്മർദം, സോഷ്യൽമീഡിയ എന്നിവയെല്ലാം മാനസിക സമ്മർദത്തിന് കാരണമാകാം. സ്ഥിരമായ ശാരീരിക പ്രവർത്തനം മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നതായി ​​ഡബ്യൂഎച്ച്ഒ വ്യക്തമാക്കുന്നു. ശാരീരിക പ്രവർത്തനം വിഷാദം. ആങ്സൈറ്റി എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ഉറക്കത്തെയും ബാധിക്കാം

നല്ല ഉറക്കം തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. പഠനവും ഓർമയും മാനസികാവസ്ഥയും ശരിയായ നിലയിൽ നിലനിർത്താൻ ഉറക്കത്തിന് വലിയ പങ്കുണ്ട്. ശാരീരിക പ്രവർത്തനം കുറയുകയും ദിവസത്തിന്റെ വലിയൊരു ഭാഗം ഇരിപ്പിൽ ചെലവഴിക്കുകയും ചെയ്യുമ്പോൾ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പരിഗണിക്കേണ്ടതുണ്ട്.

കുട്ടികളിലും കൗമാരക്കാരിലും കൂടുതൽ ഉദാസീനമായ പെരുമാറ്റം ഉറക്കത്തിന്റെ ദൈർഘ്യം കുറയ്ക്കാമെന്ന് ലോകാരോ​ഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. അതേസമയം, രാത്രിയിൽ മൊബൈൽ ഉപയോഗം കുറയ്ക്കുക, സ്ഥിരമായ ഉറക്കസമയം പാലിക്കുക തുടങ്ങിയ ശീലങ്ങളും ഇതോടൊപ്പം പ്രധാനമാണ്.

എപ്പോഴും ക്ഷീണിതനായി തോന്നാം

വ്യായാമം ചെയ്യാത്തത് ചിലപ്പോൾ ശരീരം കൂടുതൽ വിശ്രമിച്ചിരിക്കുന്നതു പോലെ തോന്നിപ്പിക്കും. എന്നാൽ ദിവസം മുഴുവൻ ഇരിക്കുന്ന ശീലം ശരീരത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്നസ് കുറയ്ക്കാം. അതുകൊണ്ട് ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും ദിവസത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ഊർജ്ജത്തിനും ഫിറ്റ്നസിനും നല്ലതാണ്.

സോഷ്യൽ ഇടപെടലുകൾ കുറയാനും സാധ്യത

കളികളും കായിക വിനോദങ്ങളും വ്യായാമവും ശരീരത്തെ മാത്രമല്ല, സാമൂഹിക ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നു. കൂട്ടുകാരോടൊപ്പം കളിക്കുക, നടക്കുക, സൈക്കിൾ ഓടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളുടെ സാമൂഹിക ഇടപെടൽ കൂട്ടുന്നു. മാത്രമല്ല ഇത് ആത്മബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈൽ സ്ക്രീനിന് മുന്നിൽ മാത്രം സമയം ചെലവഴിക്കുന്ന ജീവിതശൈലിയിലേക്ക് മാറുമ്പോൾ ഇത്തരം നേരിട്ടുള്ള ഇടപെടലുകൾ കുറയാം.

exercise and brain health
ടോയ്‌ലറ്റിൽ പോകാൻ മടി, തിരക്ക്.., മണിക്കൂറുകളോളം മൂത്രം പിടിച്ചുവയ്ക്കുമ്പോൾ മൂത്രാശയത്തിന് എന്ത് സംഭവിക്കും

എത്ര വ്യായാമം വേണം?

അഞ്ച് മുതൽ 17 വയസ്സുവരെയുള്ള കുട്ടികളും കൗമാരക്കാരും ആഴ്ചയിലെ ദിവസങ്ങളിൽ ശരാശരി ദിവസം 60 മിനിറ്റ് വ്യായാമം അല്ലെങ്കിൽ ശാരീരിക പ്രവർത്തനം ആവശ്യമാണ്. ഇതിൽ പ്രധാനമായും എയറോബിക് ആക്ടിവിറ്റി ഉൾപ്പെടുത്തണം. പേശി, അസ്ഥികൾ എന്നിവയുടെ ബലം വർധിപ്പിക്കുന്ന തരം പ്രവർത്തനങ്ങൾ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഉൾപ്പെടുത്തണമെന്നും ഡബ്യൂഎച്ച്ഒ പറയുന്നു.

18 വയസ്സിന് മുകളിലുള്ള യുവാക്കൾക്ക് ഡബ്യൂഎച്ച്ഒയുടെ പൊതുവായ ശുപാർശ പ്രകാരം ആഴ്ചയിൽ 150–300 മിനിറ്റ് മിതമായ വ്യായാമം അല്ലെങ്കിൽ 75–150 മിനിറ്റ് തീവ്ര വ്യായാമം ചെയ്യാം. സ്ട്രെങ്ത്തനിങ് ആക്ടിവിറ്റികൾ ആഴ്ചയിൽ കുറ‍ഞ്ഞത് രണ്ട് ദിവസവും ഉൾപ്പെടുത്തണം. എന്നാൽ വ്യായാമം ഇതുവരെ ശീലമല്ലാത്ത ഒരാൾ ആദ്യ ദിവസം തന്നെ വലിയ രീതിയിൽ ചെയ്യാൻ മുതിരരുത്.

ജിമ്മിൽ പോകാതെ തന്നെ തലച്ചോറിനെ സഹായിക്കാം

വ്യായാമം എന്നു പറയുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം വരുന്നത് ജിമ്മാണ്. എന്നാൽ തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ജിമ്മിൽ പോകണമെന്നില്ല. നടത്തം, സൈക്ലിങ്, വീട്ടുജോലി, മസിൽ സ്ട്രെങ്ത്തനിങ് വ്യായാമങ്ങൾ എന്നിവയെല്ലാം ശരീരിക പ്രവർത്തനത്തിന്റെ ഭാ​ഗമാക്കാം. പ്രധാന കാര്യം ദിവസം മുഴുവൻ ശരീരം അനങ്ങാതെ ഇരിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്.

exercise and brain health
ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണോ?
exercise and brain health
പുറമേ വൃത്തിയായി തോന്നിയാലും അഴുക്ക് അടിഞ്ഞുകൂടാം; ആഴ്ചയിൽ കഴുകേണ്ട സാധനങ്ങൾ
exercise and brain health
ആർത്തവ സമയത്ത് വയറുവീർക്കുന്ന പ്രശ്നമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം
Summary

Exercise and Brain Health Why Young Adults Should Stay Active

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com