പ്രതീകാത്മക ചിത്രം 
India

അനുജത്തിയെ കാമുകിയാക്കണം, ചേച്ചിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഐടി വിദ്യാര്‍ഥിയുടെ ബ്ലാക്ക് മെയില്‍, ടിവി ക്രൈം ഷോ പ്രേരണ; 18കാരന്‍ അറസ്റ്റില്‍

ഗുജറാത്തില്‍ ടെലിവിഷന്‍ ഷോയുടെ പ്രേരണയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ടെലിവിഷന്‍ ഷോയുടെ പ്രേരണയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാനാണ് കൗമാരക്കാരന്‍ വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു.

സൂറത്തിലാണ് സംഭവം. 18 വയസുള്ള ബിഎസ്‌സി ഐടി വിദ്യാര്‍ഥിയാണ് പിടിയിലായത്. സോഷ്യല്‍മീഡിയയിലൂടെ യുവതിയെ അപമാനിക്കാനാണ് 18കാരന്‍ ശ്രമിച്ചത്. ഇതിലൂടെ യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാന്‍ സാധിക്കുമെന്നാണ് കൗമാരക്കാരന്‍ കരുതിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് സഹോദരിമാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

മൂന്ന് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തുടങ്ങി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു കൊടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് സുമിത് അഗേരയാണ് അറസ്റ്റിലായത്. സകൂള്‍ കാലം മുതല്‍  യുവതിയുടെ ഇളയ സഹോദരിയെ അഗേരയ്ക്ക് ഇഷ്ടമാണ്. കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ സഹോദരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്ന്  പൊലീസ് പറയുന്നു. പെണ്‍കുട്ടിയ്ക്കും സഹോദരിക്കും കൂട്ടുകാരനുമാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്.

താന്‍ ഐടി വിദ്യാര്‍ഥിയായത് കൊണ്ട് പെണ്‍കുട്ടി തന്റെ സഹായം തേടുമെന്ന് വിചാരിച്ചാണ് കൗമാരക്കാരന്‍ ഈ കൃത്യത്തിന് മുതിര്‍ന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട്  പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു സഹോദരിമാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് അഗേരയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ തലം മുതല്‍ താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി അടുക്കുന്നതിനാണ് ഇങ്ങനെയൊക്കേ ചെയ്തതെന്ന് കൗമാരക്കാരന്‍ പറഞ്ഞു. ടിവി ക്രൈം ഷോയാണ് ആസൂത്രണത്തിന് പ്രേരണ നല്‍കിയത്.  നിലവില്‍ പെണ്‍കുട്ടിയും അഗേരയും വ്യത്യസ്ത കോളജുകളിലാണ് പഠിക്കുന്നത്. അടുപ്പം നിലനിര്‍ത്തി കല്യാണം കഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്തതെന്ന് കൗമാരക്കാന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT