ബിടിഎസ്: ചിത്രം/ ഫെയ്സ്ബുക്ക് 
India

ബിടിഎസ് സംഘത്തെ കാണാന്‍ വീട് വിട്ടിറങ്ങി; മൂന്ന് പെണ്‍കുട്ടികളെ വെല്ലൂരില്‍ നിന്ന് കണ്ടെത്തി

കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ വീടുവീട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ വീടുവീട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. വെല്ലൂര്‍ കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തമിഴ്‌നാട് കരൂര്‍ സ്വദേശികളായ 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗം ഈറോഡ് നിന്ന് ചെന്നൈയില്‍ എത്തി, അവിടെ നിന്ന് വിശാഖപട്ടണത്തേയ്ക്ക് പോയി കപ്പല്‍മാര്‍ഗം ദക്ഷിണ കൊറിയയില്‍ എത്താനാണ് കുട്ടികള്‍ പദ്ധതിയിട്ടത്.

വ്യാഴാഴ്ചയാണ് സംഭവം. 14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി. തുടര്‍ന്ന് മൂവരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

പെണ്‍കുട്ടികളെ വെല്ലൂര്‍ ബാലക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കൗണ്‍സലിങ്ങിന് ശേഷം ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT