പ്രതീകാത്മക ചിത്രം 
India

പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ കള്ളം പറഞ്ഞ് തിരുപ്പതിയില്‍ കൊണ്ടുപോയി വിവാഹം കഴിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചിറ്റൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ മേഖലയില്‍ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിച്ചത്. 

ബുധനാഴ്ച അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താന്‍ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച രാത്രി ഗംഗാവരം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതി വിവാഹിതനും ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT