പ്രതീകാത്മക ചിത്രം  ഫെയ്‌സ്ബുക്ക്
India

പോത്ത് വട്ടംചാടി, ഊട്ടിയിലെ ടോയ് ട്രെയിന്‍ പാളം തെറ്റി; യാത്രക്കാര്‍ സുരക്ഷിതര്‍

ഊട്ടി റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുമ്പാണ് ട്രെയിന്‍ പാളം തെറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഊട്ടി: പോത്ത് കുറുകെ ചാടയിതിനെ തുടര്‍ന്ന് ഊട്ടിയിലെ പൈതൃക ട്രെയിന്‍ (നീലഗിരി മൗണ്ടേന്‍ റെയില്‍വേ) പാളം തെറ്റി. മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട ട്രെയിന് കുറുകെ പോത്ത് വട്ടം ചാടുകയായിരുന്നു. ട്രെയിന്‍ തട്ടിയ പോത്ത് ചത്തു.

ഊട്ടി റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുമ്പാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനില്‍ 220 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ട്രെയിന്‍ ഊട്ടിയോട് അടുക്കുമ്പോള്‍ ഫെര്‍ണ്‍ഹില്ലിന് സമീപമാണ് സംഭവം. പോത്തുകള്‍ ട്രാക്ക് മുറിച്ചുകടക്കുന്നത് കണ്ട ഡ്രൈവര്‍ ബ്രേക്കിട്ടെങ്കിലും പോത്തിനെ ഇടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഇവരെ ബസില്‍ ഊട്ടിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയത്തിനും നീലഗിരി ജില്ലയിലെ ഉദഗമണ്ഡലത്തിനും (ഊട്ടി) ഇടയിലാണ് നീലഗിരി മൗണ്ടേന്‍ റെയില്‍വേ ദിവസവും സര്‍വീസ് നടത്തുന്നത്. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 7:10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12:30 നാണ് ഊട്ടിയിലെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

SCROLL FOR NEXT