അപകടത്തില്‍ മരിച്ച ഭാനു -വര്‍ഷ  
India

സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണു; സ്‌കൂള്‍ ബസ് കയറി ഇങ്ങി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; വിഡിയോ

കുട്ടികളുമായി സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസ് വരുന്നത് കണ്ട് നിര്‍ത്തിയിട്ടെങ്കിലും, ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂള്‍ ബസ് ഇടിച്ച് പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. നാലും രണ്ടും വയസ്സുളള കുഞ്ഞുങ്ങളാണ് മരിച്ചത്. ബംഗളൂരുവിലെ തന്നിസാന്ദ്രയിലാണ് അപകടം ഉണ്ടായത്.

പൊലിസുകാരനായ നാഗനഗൗഡയുടെ മക്കളായ വര്‍ഷ (രണ്ട്) ഭാനു (നാല്) എന്നിവരാണ് മരിച്ചത്. കുട്ടികളുമായി സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസ് വരുന്നത് കണ്ട് നിര്‍ത്തിയിട്ടെങ്കിലും, ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ തെറിച്ചവീണ കുട്ടികളുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.

സംഭവത്തില്‍ ഹെന്നൂര്‍ ട്രാഫിക് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ ബസ് ഡ്രൈവറായ മല്ലപ്പയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tragic Accident in Bengaluru: Two Children Killed After School Bus Hits Bike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്