Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഇന്നത്തെ നക്ഷത്രഫലം – 3-10-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിയിൽ പുതിയൊരു ചുമതല ഏറ്റെടുക്കേണ്ടി വരും. അടുത്ത സുഹൃത്തുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം പരിഹരിക്കും. കുടുംബത്തിലെ ഒരു പ്രധാന കാര്യത്തിൽ തീരുമാനമെടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വസ്തു സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ പുരോഗതി ഉണ്ടാകും. വീട് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. വിലപിടിപ്പുള്ള ഒരു സാധനം സ്വന്തമാക്കാൻ അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കച്ചവടത്തിൽ പുതിയൊരു അവസരം ലഭിക്കും. പ്രതീക്ഷിച്ചിരുന്ന തുക കൈയിലെത്തും. പഠനത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാകും. പ്രണയിതാക്കൾക്ക് നല്ല ദിവസമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരോഗ്യവുമായി ബന്ധപ്പെട്ട് നേരത്തെ മാറ്റിവച്ചിരുന്ന പരിശോധന നടത്തും. ചികിത്സയിൽ ആശ്വാസം ലഭിക്കും. യാത്രയ്ക്കിടെ പുതിയൊരു പരിചയം ഉണ്ടാകും. ബന്ധുവിന്റെ സഹായം കിട്ടും.

Daily Horoscope
മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയൊരു സംരംഭവുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയകരമാകും. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും. ഔദ്യോഗികമായി പ്രധാനപ്പെട്ട ഒരാളുമായി കൂടിക്കാഴ്ച നടത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ജോലിയിൽ നേരത്തെ ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികമായി നേട്ടമുള്ള ഒരു ഇടപാട് നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട നല്ലൊരു വിവരം ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വിവാഹകാര്യത്തിൽ പുതിയൊരു ആലോചന വരും. അടുത്തറിയുന്ന ഒരാളുമായി കൂടുതൽ അടുപ്പം ഉണ്ടാകും. പഴയൊരു സാമ്പത്തിക ബാധ്യത തീർക്കാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വിദേശത്തുള്ള ഒരാളിൽ നിന്ന് പ്രധാനപ്പെട്ട വിവരം ലഭിക്കും. വിദേശയാത്രയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കും. ജോലിയിൽ മാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വീട് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് പോകും. സ്ഥലവുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കും. സഹോദരനിൽ നിന്നോ സഹോദരിയിൽ നിന്നോ സഹായം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വാഹനം വാങ്ങുന്നതിനുള്ള നടപടികളിൽ പുരോഗതി ഉണ്ടാകും. ബാങ്കുമായി ബന്ധപ്പെട്ട ഒരു കാര്യം അനുകൂലമായി തീരും. ജോലിയിൽ പ്രധാന പ്പെട്ട വിവരം ലഭിക്കും. യാത്ര ഗുണകരമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മുടങ്ങിക്കിടന്ന ഒരു കരാർ സംബന്ധിച്ച് വീണ്ടും ചർച്ച നടക്കും. കച്ചവടത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചില അധിക ചെലവുകൾ ഉണ്ടാകാം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഉപരിപഠനവുമായി ബന്ധപ്പെട്ട് പുതിയൊരു അവ സരം ലഭിക്കും. വിദ്യാഭ്യാസകാര്യത്തിൽ പ്രധാന പ്പെട്ട തീരുമാനം എടുക്കും. സാമ്പത്തികമായി ചെറിയൊരു നേട്ടം ഉണ്ടാകും.

Daily Horoscope
‘പതിനാറ് ശ്രാദ്ധങ്ങൾ’, പൂർവ്വിക സ്മരണയുടെ പുണ്യകാലം; പിതൃപക്ഷം ഒക്ടോബർ 10 വരെ, ശുഭകാര്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നതെന്തു കൊണ്ട്?

Daily Horoscope October 03 Today's Rashi Phalam october 03

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com