ഫോട്ടോ: ട്വിറ്റർ 
India

ബസിന് പിന്നിലേക്ക് ഇടിച്ചുകയറി ട്രക്ക്; റോഡരികില്‍ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

റോഡരികിൽ നിർത്തിയിട്ട ബസിന് മുന്നിൽ കിടന്നുറങ്ങിയ 18 തൊഴിലാളികളാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: നിർത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ 18 മരണം. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് ദാരുണാപകടം. റോഡരികിൽ നിർത്തിയിട്ട ബസിന് മുന്നിൽ കിടന്നുറങ്ങിയ 18 തൊഴിലാളികളാണ് മരിച്ചത്. 

ബുധനാഴ്ച പുലർച്ചെയാണ് അപകടം. ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന ബിഹാർ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇവർ യാത്ര ചെയ്ത ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.

നിർത്തിയിട്ട ബസിന് പിന്നിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചതോടെ അതിശക്തിയിൽ മുന്നോട്ടു നീങ്ങിയ ബസ് കയറി 18 പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT