സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു പ്രതീകാത്മക ചിത്രം
India

കളിക്കാനായി കാറിനുള്ളില്‍ കയറിയപ്പോള്‍ ലോക്കായി; സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കര്‍ഷകത്തൊഴിലാളികളുടെ നാലു കുട്ടികളാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കാറിനുള്ളില്‍ കുടുങ്ങിയ സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ രന്ധിയ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നാലു കുട്ടികളാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

സുനിത (7), സാവിത്രി (4), കാര്‍ത്തിക് (2), വിഷ്ണു (5) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ കളിക്കാനായി ഭൂവുടമയുടെ കാറില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ പൂട്ടുവീഴുകയായിരുന്നു. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നിന്നുള്ള സോബിയ ഭായ് മച്ചാറും ഭാര്യയും ഏഴു മക്കളും ജോലിക്കായിട്ടാണ് രന്ധിയയില്‍ താമസിച്ചിരുന്നത്.

രാവിലെ ഭൂവുടമ ഭരത് മന്ദാനിക്കൊപ്പം ദമ്പതികള്‍ പണിക്കായി കൃഷിസ്ഥലത്തേക്ക് പോയി. ഈ സമയത്താണ് കാര്‍ തുറന്ന് കളിക്കാനായി കുട്ടികള്‍ അകത്തുകയറിയത്. കാര്‍ ലോക്കായതോടെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വൈകീട്ട് ദമ്പതികള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും