India

ഗേറ്റ് ചാടി മെട്രോ യാത്രികര്‍, വിഡിയോ വൈറല്‍; പ്രതികരണവുമായി ഡിഎംആര്‍സി

അപ്രതീക്ഷിതമായുണ്ടായ തിരക്കായിരുന്നു ആളുകളുടെ പെരുമാറ്റത്തിന് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യാത്രക്കാര്‍ കൂട്ടമായി ഗേറ്റ് ചാടി കടന്ന് പുറത്തിറങ്ങുന്ന വീഡിയോ വൈറല്‍. ഫെബ്രുവരി 13 ന് രാത്രിയായിരുന്നു ഡല്‍ഹി ജുമാ മസ്ജിദ് സ്‌റ്റേഷനില്‍ യാത്രികര്‍ സുരക്ഷാ ഗേറ്റ് ചാടികടന്ന് പുറത്തിറങ്ങിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വിശദീകരിച്ചു.

ആളുകള്‍ കൂട്ടത്തോടെ ഗേറ്റുകള്‍ ചാടിക്കടക്കുന്ന വീഡിയോ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതോടെയാണ് ഡിഎംആര്‍സി വിശദീകരണവുമായി രംഗത്തെത്തിയത്.

അപ്രതീക്ഷിതമായി യാത്രികരുടെ എണ്ണത്തില്‍ വന്ന വര്‍ധനയാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഡിഎംആര്‍സിയുടെ വിശദീകരണം. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ തിരക്കായിരുന്നു ആളുകളുടെ പെരുമാറ്റത്തിന് കാരണമായത്. വൈലറ്റ് ലൈനില്‍ സ്ഥിതിചെയ്യുന്ന ഡല്‍ഹി ജുമാ മസ്ജിദ് സ്റ്റേഷനില്‍ രണ്ട് ട്രാക്കിലും ട്രെയിനുകള്‍ എത്തുകയായിരുന്നു. കൂടുതല്‍ യാത്രക്കാല്‍ സ്റ്റേഷനില്‍ ഇറങ്ങുകയും അതേസമയം തന്നെ പുറത്തേക്ക് പോകാനുള്ള വഴിയിലെ ഓട്ടോമാറ്റിക് ഗേറ്റിന് സാങ്കേതിക കരാര്‍ സംഭവിക്കുകയുമായിരുന്നു. മതിയായ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റും സ്ഥലത്ത് ഉണ്ടായിരുന്നതായും ഡിഎംആര്‍സി പറയുന്നു.

ഗേറ്റ് ചാടിക്കടക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍