പ്രതീകാത്മക ചിത്രം 
India

ബസില്‍ ഇതര മതത്തില്‍പ്പെട്ട യുവതിക്കൊപ്പം യാത്ര; ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ 23കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

ബസില്‍ ഇതര മതത്തില്‍പ്പെട്ട യുവതിക്കൊപ്പം യാത്ര; ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ 23കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മറ്റൊരു മതത്തില്‍പ്പെട്ട യുവതിക്കൊപ്പം യാത്ര ചെയ്തതിന് 23കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലുള്ള തീരദേശ പ്രദേശത്താണ് സംഭവം. 

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ ഇരുവരും ബസില്‍ യാത്ര ചെയ്യവേയാണ് ആക്രമണമുണ്ടായത്. ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമാണ്. ബസില്‍ യാത്ര ചെയ്യവേ ഇരുവരോടും ഇറങ്ങിപ്പോകാന്‍ ഒരു സംഘം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ബസില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്. പിന്നാലെയാണ് 23കാരന് കുത്തേറ്റത്. 

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ നാല് പേര്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. 

നാല് പേരടങ്ങുന്ന ഒരു സംഘം കാറിലെത്തി ബസ് നിര്‍ത്തിച്ച് ഇരുവരേയും ഇറക്കിവിടുകയായിരുന്നു. പിന്നാലെയാണ് 23കാരന് കുത്തേറ്റത്. യുവാവിന്റെ ഇടുപ്പിനാണ് കുത്തേറ്റത്. 

യുവാവും യുവതിയും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു