Ebola virus AP
India

എബോള മുന്നറിയിപ്പ്: ഉഗാണ്ടയിൽ നിന്നും ബം​ഗളൂരുവിലെത്തിയ 28-കാരി ഐസൊലേഷനിൽ

ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിലാണ് യുവതിയെ ഐസൊലേഷനിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ബംഗളൂരു: എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യത്തു നിന്നും ബം​ഗളൂരു വിമാനത്താവളത്തിലെത്തിയ യുവതിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയിൽ നിന്നു വന്ന 28-കാരിയെയാണ് എബോള പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചശേഷം ക്വാറന്റീനിലാക്കിയത്. ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിലാണ് ഐസൊലേഷനിലാക്കിയത്.

രോഗബാധ സംബന്ധിച്ച ആഗോള മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. യുവതിക്ക് ക്ഷീണം, ശരീരവേദന തുടങ്ങിയവ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെംപ​ഗൗഡ എയർപോർട്ട് അധികൃതർ എബോള പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ തീരുമാനിച്ചത്. ഇവ പരിശോധനയ്ക്കായി പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.

യുവതിയുടെ സാംപിൾ പരിശോധനാ ഫലം നെ​ഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്. രാജ്യത്ത് അതുവരെ ആർക്കും എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെയും ഉഗാണ്ടയിലെയും ഉണ്ടായ എബോള രോഗബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന മെയ് 17-ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ എബോള ബാധിച്ച രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എ ത്തുന്നവരോട് യാത്ര കഴിഞ്ഞ് 21 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിന് വിധേയരാകാൻ കേന്ദ്ര ആരോ​ഗ്യമന്താലയം നിർദേശിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ‌ വ്യക്തമാക്കി.

Traveller from Uganda isolated over Ebola symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

'ബോളിവുഡിൽ നിന്ന് ഓഫർ വന്നു, മടി കാരണം പോയില്ല; എന്റെ കംഫർട്ട് സോണിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്'

അന്ന്, സ്റ്റാലെ സോൾബാക്കൻ 7 മിനിറ്റ് 'മരിച്ചു'!... ഒരു ഫുട്ബോൾ കോച്ചിന്റെ അസാധാരണ തിരിച്ചു വരവ്

വെട്ടിച്ചിറ ടോള്‍ പ്ലാസ: വികസനത്തിന്റെ വാഗ്ദാനത്തിനൊപ്പം നാട്ടുകാര്‍ക്ക് ബാക്കിയായത് ദുരിതങ്ങളുടെ നീണ്ട പട്ടിക

കെമിക്കൽ ഇല്ലാതെ, ഇൻസ്റ്റന്റ് ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാം