മൊറാദാബാദ്: ഹിന്ദു പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്നും അവരെ പ്രണയിക്കാന്‍ നില്‍ക്കരുതെന്നും മുസ്ലിം ചെറുപ്പക്കാര്‍ക്ക് സമാജ് വാദി പാര്‍ട്ടി എംപിയുടെ ഉപദേശം. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍നിന്നുള്ള എംപിയായ എസ്ടി ഹസനാണ് ലൗജിഹാദ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ഉപദേശവുമായി രംഗത്തുവന്നിരിക്കുന്നത്.
''ഹിന്ദു പെണ്‍കുട്ടികളെ സഹോദരിമാരായി കാണാന്‍ ഞാന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. അവരെ പ്രലോഭിപ്പിക്കരുത്, അങ്ങനെ ചെയ്താല്‍ കടുത്ത പിഡനമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രണയത്തിന്റെ പ്രലോഭനത്തില്‍നിന്നു മുസ്ലിം ചെറുപ്പക്കാര്‍ സ്വയം രക്ഷിക്കണം''- ഹസന്‍ പറഞ്ഞു.
ലവ് ജിഹാദ് രാഷ്ട്രീയ തട്ടിപ്പാണെന്ന് ഹസന്‍ പറഞ്ഞു. മുമ്പ് പലപ്പോഴും ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം ചെറുപ്പക്കാരെ പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്‍ അതു ചെയ്തത്. എന്നാല്‍ സാമൂഹ്യമായി സമ്മര്‍ദം ശക്തമാവുമ്പോള്‍ അവര്‍ വാക്കു മാറ്റിപ്പറയും- ഹസന്‍ പറഞ്ഞു.
ലവ് ജിഹാദ് തടയാനെന്ന പേരില്‍ കഴിഞ്ഞയാഴ്ച യുപി സര്‍ക്കാര്‍ ഡിനന്‍സ് ഇറക്കിയിട്ടുണ്ട്. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവും 15,000രൂപ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്.
പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി,പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ എന്നിവവരെ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്നു മുതല്‍ പത്തുവര്‍ഷം വരെ തടവും 25,000രൂപ പിഴയും ലഭിക്കും.
മതം മാറി വിവാഹം കഴിക്കുന്നതിന് മുന്‍പ് രണ്ട് മാസം മുന്‍പ് അധികൃതരെ അറിയിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തത്തിന് ഇരയായ ആള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates