പ്രതീകാത്മക ചിത്രം 
India

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ പ്രകമ്പനം

ജമ്മു കശ്മീരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രകമ്പനം. ജമ്മു കശ്മീരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 

അഫ്ഗാനിസ്ഥാന്‍ തജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഇതെന്ന് സീസ്‌മോളജിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായത്. ഇതില്‍ നാശനഷ്ടമുണ്ടായോ എന്നു വ്യക്തമായിട്ടില്ല. ഇന്നു രാവിലെയാണ് ഭൂകമ്പമുണ്ടായത്.

ഉത്തരാഖണ്ഡത്തില്‍ 3.6 രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും