പ്രതീകാത്മക ചിത്രം 
India

മരണം മന്ത്രവാദം കാരണമെന്ന് സംശയം; 62കാരിയെ കഴുത്തറുത്ത് കൊന്നു, അന്വേഷണം 

ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് പ്രായമായ സ്ത്രീയുടെ തലയറുത്ത് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് പ്രായമായ സ്ത്രീയുടെ തലയറുത്ത് കൊലപ്പെടുത്തി. ആദിവാസി വിഭാഗത്തില്‍പ്പെട്ട 62കാരിയാണ് ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പൊലീസ് പിടികൂടി.

മയൂര്‍ബഞ്ച് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. തല വെട്ടിമാറ്റിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. അറുത്തുമാറ്റിയ തല ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗ്രാമത്തില്‍ അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 62കാരിയെ ചിലര്‍ ലക്ഷ്യമിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 

ശനിയാഴ്ച വൈകീട്ടാണ് സ്ത്രീയെ അവസാനമായി കണ്ടത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ഈ ഓണക്കാലം ജ്യോതിഷപരമായി നിങ്ങള്‍ക്കെങ്ങനെ? ചിങ്ങമാസഫലം സമ്പൂര്‍ണം

'നിങ്ങൾക്ക് നാണമില്ലേ, എന്തൊരു അസംബന്ധമാണിത് ?'; രക്ഷാബന്ധൻ പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണത്തിന് വിമർശനം

കുട്ടികളുടെ വിദ്യാഭ്യാസം സേഫ് ആക്കാം, സമ്പാദ്യത്തിനൊപ്പം നിരവധി ആനുകൂല്യങ്ങള്‍; അറിയാം എല്‍ഐസി ജീവന്‍ ലക്ഷ്യ

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും