തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത ലോക്‌സഭാ എംപിമാർ സ്പീക്കറെ സന്ദർശിച്ചപ്പോൾ source: x
India

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

തൃണമൂല്‍ കോണ്‍ഗ്രസിലെ 20 പേരടങ്ങുന്ന വിമത ലോക്‌സഭാ എംപിമാരുടെ വിഭാഗം നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ലയിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ 20 പേരടങ്ങുന്ന വിമത ലോക്‌സഭാ എംപിമാരുടെ വിഭാഗം നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ലയിക്കും. ത്രിപുരയില്‍ നിന്നുള്ള, ബംഗാളി ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് കത്ത് സമര്‍പ്പിച്ച ശേഷം, വിമത വിഭാഗത്തെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്‌സഭയില്‍ തങ്ങള്‍ക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഈ കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.

തങ്ങള്‍ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും വിമത വിഭാഗം അറിയിച്ചു. 'ഞങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാകുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും,'- അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ 28 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി ഈ നീക്കത്തോടെ കൂടുതല്‍ രൂക്ഷമാകും. ഒപ്പം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ അംഗബലം വന്‍തോതില്‍ കുറയാനും ഇത് ഇടയാക്കും.

ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാണ് ലയന തീരുമാനം എടുത്തതെന്നാണ് വിവരം. അയോഗ്യത ഭീഷണി പൂര്‍ണ്ണമായി ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. 'ഞങ്ങള്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും. ഇതൊരു പ്രാദേശിക പാര്‍ട്ടിയാണ്'- സുദീപ് ബന്ദോപാധ്യായ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന, ഒടുവിലായി വിമത ചേരിയിലേക്ക് മാറിയ എംപിമാരില്‍ ഒരാളാണ് സുദീപ് ബന്ദോപാധ്യായ.

Trinamool Rebel Bloc To Merge With Nationalist Citizens Party

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം