ത്രിപുര സിപിഎം എംഎല്‍എ ശംസുല്‍ ഹക്ക് 
India

ഹൃദയാഘാതം; സിപിഎം എംഎല്‍എ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു  അന്ത്യം. 67 വയസായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുര സിപിഎം എഎല്‍എ ശംസുല്‍ ഹക്ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു  അന്ത്യം. 67 വയസായിരുന്നു.

ബോക്‌സാനഗര്‍ എംഎല്‍എയായ ശംസുല്‍ ഹക്കിന് ചൊവ്വാഴ്ച രാത്രി എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ജിബി പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. 

സിപിഎം എല്‍എയുടെ മരണത്തില്‍ മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നത്തെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പൊതുദര്‍ശനത്തിന് വച്ച് മൃതദേഹത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ആസ്ഥാനത്തുവച്ചാണ് മുന്‍ മുഖ്യമന്ത്രി മണിക സര്‍ക്കാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍, തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ഹക്കിന്റെ മരണത്തോടെ 60 അംഗ നിയമസഭയില്‍ സിപിഎം സമാജികരുടെ എണ്ണം പത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!