വിജയിയുടെ മാതാപിതാക്കൾക്ക് അരികിൽ ഇരിക്കുന്ന തൃഷ pti
India

വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തൃഷ; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍- വിഡിയോ

സിനിമാ താരവും ടിവികെ നേതാവുമായ വിജയി മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്ത് തൃഷ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ചെന്നൈ: സിനിമാ താരവും ടിവികെ നേതാവുമായ വിജയി മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്ത് തൃഷ. പരിപാടിയില്‍ വിജയിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു. വിശിഷ്ടാതിഥികള്‍ക്കുള്ള മുന്‍നിരയിലാണ് മാതാപിതാക്കള്‍ ഇരുന്നത്. വിജയിയുടെ അച്ഛന്റെ വലതുവശത്തായാണ് തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ തൃഷ, വിജയിയുടെ മാതാപിതാക്കളെ അഭിവാദ്യം ചെയ്ത ശേഷം വിജയിയുടെ അച്ഛന്റെ അരികില്‍ ഇരിക്കുന്ന ദൃശ്യം ശ്രദ്ധേയമായി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ചെന്നൈയിലെ സെന്റ് ജോര്‍ജ് കോട്ടയിലായിരുന്നു മുഖ്യമന്ത്രി വിജയിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി. ദേശീയ പതാക ഉയര്‍ത്തിയ ശേഷം പരേഡിനെ അഭിവാദ്യം ചെയ്യുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു.

തമിഴ്‌നാടിനെ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള മിഷന്‍ മോഡിലാണ് ടിവികെ സര്‍ക്കാര്‍ എന്ന് വിജയി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ഇതിനായി ജനങ്ങളോടും ഉദ്യോഗസ്ഥരോട് അദ്ദേഹം അഭ്യര്‍ഥന നടത്തി. ഇത്തരത്തില്‍ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന് ഉദ്യോഗസ്ഥരും ജനങ്ങളും സഹകരിക്കണമെന്നും വിജയ് അഭ്യര്‍ഥിച്ചു.

Trisha Krishnan Attends Independence Day Celebrations As Vijay Hoists National Flag

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വികസിത ഇന്ത്യയ്ക്കായി സപ്തധാര; 12 വര്‍ഷം വലിയ മാറ്റങ്ങള്‍'; ചെങ്കോട്ടയില്‍ മുഴങ്ങി വന്ദേമാതരം

ഒന്നാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്; ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാം; ഇന്ത്യയ്ക്ക് 600ാം ടെസ്റ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തുടര്‍ച്ചയായ രണ്ടാം വര്‍ഷം, സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്