പ്രതീകാത്മക ചിത്രം 
India

വിവാഹവാഗ്ദാനം നല്‍കി ടിവി അവതാരകയെ ബലാത്സംഗം ചെയ്തു; പൈലറ്റിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പൈലറ്റ് ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ടെലിവിഷന്‍ അവതാരകയും മോഡലുമായ യുവതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പൈലറ്റ് ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി ടെലിവിഷന്‍ അവതാരകയും മോഡലുമായ യുവതി. കഴിഞ്ഞയാഴ്ച ഇയാള്‍ക്കെതിരെ യുവതി മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇയാള്‍ വിവാഹം കഴിക്കുമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കിയത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അതിന് പിന്നാലെ പൈലറ്റായ യുവാവുമായി നിരന്തരം ഫോണില്‍ സംസാരിച്ചതായും സമൂഹമാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്യലും പതിവായിരുന്നു.

പത്ത് ദിവസം മുന്‍പ് യുവതിയെ വിളിച്ച ഇയാള്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് യുവതിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിടെവച്ച് തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി പറയുന്നു. വിവാഹം കഴിക്കുന്നതിനായി

മാതാപിതാക്കള്‍ക്ക പരിചയപ്പെടുത്തുമെന്ന് ഇയാള്‍ ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തന്നില്‍ നിന്ന് അകന്നുപോകുന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം