A screengrab from a video showing alleged assault victim Karthik Kumar (R) with TVK MLA and Tamil Nadu Deputy Speaker Ravi Shankar (L). 
India

കുടിവെള്ള പ്രശ്നം ഉന്നയിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി; തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ രവിശങ്കർ പ്രതിരോധത്തിൽ

ഒത്തുതീർപ്പ് വീഡിയോയ്ക്ക് പിന്നിൽ ഭീഷണിയാണെന്ന് പരാതിക്കാരൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: കുടിവെള്ളക്ഷാമവും മാലിന്യപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചെത്തിയ യുവാവിനെ തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കറും ടിവികെ എംഎൽഎയുമായ രവിശങ്കർ മർദ്ദിച്ചതായി ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. തിരുച്ചിറപ്പള്ളി തുരൈയൂർ കണ്ണൻ ബിരൻ കോളനി സ്വദേശിയായ കാർത്തിക് കുമാറാണ് എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്

കഴിഞ്ഞ ഒരു ആഴ്ചയായി പ്രദേശത്ത് കുടിവെള്ളക്ഷാമവും മാലിന്യക്കെട്ടും രൂക്ഷമാണെന്നും മുനിസിപ്പൽ അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കാർത്തിക് കുമാർ പറയുന്നു. എംഎൽഎയായ രവിശങ്കറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. ദീപാവലി ദിവസമാണ് മണ്ണച്ചനല്ലൂർ ഭാഗത്ത് വ്യക്തിപരമായ ആവശ്യത്തിനായി എത്തിയ കാർത്തിക്, അവിടെയുള്ള എംഎൽഎയുടെ വസതിക്ക് സമീപം പരാതിയുമായി ചെന്നത്.

എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് അരികിലെത്തി പ്രശ്നങ്ങൾ അവതരിപ്പിച്ചപ്പോൾ രവിശങ്കർ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കാർത്തിക്കിന്റെ പരാതി. താൻ വിജയ്‍ക്ക് വോട്ട് ചെയ്തയാളാണെന്ന് പറഞ്ഞിട്ടും എം.എൽ.എ അസഭ്യം പറയുകയും മുഖത്തടിക്കുകയും കാലുകൊണ്ട് തൊഴിക്കുകയും ചെയ്തതായി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മർദ്ദനമേറ്റ കാർത്തിക് മണ്ണച്ചനല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ ഇതിന് പിന്നാലെ മറ്റൊരു വീഡിയോയിൽ എംഎൽഎയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട കാർത്തിക്, തനിക്കെതിരെയുള്ള മർദ്ദന ആരോപണം നിഷേധിച്ച് രംഗത്തെത്തി. എന്നാൽ പിന്നീട് പുറത്തുവന്ന മൂന്നാമത്തെ വീഡിയോയിൽ, എം.എൽ.എയും ഒരു പൊലീസ് ഇൻസ്പെക്ടറും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് ഒത്തുതീർപ്പ് വീഡിയോ നിർബന്ധിച്ച് റെക്കോർഡ് ചെയ്യിച്ചതെന്ന് കാർത്തിക് ആരോപിച്ചു. ആശുപത്രി വിട്ടുപോകാനും എംഎൽ---എയ്ക്ക് എതിരെ പരാതി നൽകരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

സംഭവം രാഷ്ട്രീയമായി വലിയ ചർച്ചയായതോടെ ഭരണപക്ഷത്തിനെതിരെ ഡിഎംകെ രംഗത്തുവന്നു. പരാതി നൽകാനെത്തിയ ജനങ്ങളെ മർദ്ദിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് തമിഴ്നാട് ഇതുവരെ കാണാത്ത അപമാനകരമായ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എക്സിൽ കുറിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ അക്രമങ്ങളെയാണ് കൂട്ടുപിടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു

ഒരുമുറിയില്‍ താമസിച്ചാലും ഒരുമിച്ച് മദ്യപിച്ചാലും ബലാത്സംഗമാകുമോ?; മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍സണ്‍

സ്‌ട്രോക്ക് വന്നത് തിരിച്ചറിഞ്ഞില്ല,56കാരന്റെ കാല്‍ മുറിച്ചുമാറ്റി; പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് പരാതി

സംസ്കൃത അധ്യാപകർക്ക് സർക്കാർ ജോലി; അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ഉപ്പ പോയതിനുശേഷം പരീക്ഷണങ്ങള്‍ അവസാനിച്ചില്ല, ഒന്നിന് പിന്നാലെ ഒന്നായി പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന വേദന; കലാഭവന്‍ ഹനീഫിന്റെ മകന്റെ കുറിപ്പ്