സംസ്കൃത അധ്യാപകർക്ക് സർക്കാർ ജോലി; അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

സംസ്കൃതം വിഷയത്തിലാണ് ഒഴിവ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
Kerala Government College Recruitment
Kerala Government College Recruitment 2026 Apply for Assistant Professor Post.fb
Edited By:
Updated on: 
1 min read

സർക്കാർ സ്ഥാപനമായ കോട്ടയ്ക്കൽ കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിക്ക് (KASRS) കീഴിലുള്ള വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. സംസ്കൃതം വിഷയത്തിലാണ് ഒഴിവ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 3 ആണ്.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

  • സംസ്കൃതത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

  • എസ്‌സി, എസ്‌ടി, ഒബിസി (നോൺ ക്രീമിലെയർ), ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് മതിയാകും.

  • ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് (NET) യോഗ്യതയോ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം.

  • യുജിസി അംഗീകൃത കോളജുകളിലോ സർവകലാശാലകളിലോ കുറഞ്ഞത് അഞ്ച് വർഷത്തെ അധ്യാപനപരിചയവും ആവശ്യമാണ്.

Kerala Government College Recruitment
ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ

പ്രായപരിധി

അപേക്ഷകർക്ക് 50 വയസ്സിൽ താഴെയായിരിക്കണം പ്രായം. 1976 ജനുവരി 2-നോ അതിനുശേഷമോ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിന് 3,000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 1,000 രൂപ അടച്ചാൽ മതി.

Kerala Government College Recruitment
സർക്കാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; 28 നഴ്സിങ് ഫാക്കൽറ്റി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം?

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. ഡിസംബർ 3 വൈകിട്ട് 5 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം.

https://cmd.kerala.gov.in/wp-content/uploads/2026/11/Notification-KASRS.pdf

Summary

Kerala Government College Recruitment 2026 Apply for Assistant Professor Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER