സർക്കാർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; 28 നഴ്സിങ് ഫാക്കൽറ്റി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

എം.എസ്.സി നഴ്സിങ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.
The State Institute of Medical Education and Technology
The State Institute of Medical Education and Technology (SI-MET) has invited applications for appointments to faculty positions.ai image
Edited By:
Updated on: 
1 min read

കേരള സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) ഫാക്കൽറ്റി തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണ് ഉള്ളത്. എം.എസ്.സി നഴ്സിങ് യോഗ്യതെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 18.

The State Institute of Medical Education and Technology
മലയാളം മിഷനിൽ ജോലി നേടാം: സ്വീപ്പർ, ഡ്രൈവർ, ഓഫീസ് സ്റ്റാഫ് ഒഴിവുകൾ; അഭിമുഖം 12ന്...

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകളും ശമ്പളവും

1. അസിസ്റ്റന്റ് പ്രൊഫസർ

  • ഒഴിവുകൾ: താനൂർ കോളേജ് (2 ഒഴിവുകൾ), ധർമ്മടം/തളിപ്പറമ്പ്/ഉദുമ കോളജുകൾ (8 ഒഴിവുകൾ).

  • യോഗ്യത: MSc Nursing.

  • പ്രവൃത്തിപരിചയം: MSc നഴ്സിങിന് ശേഷം കോളജ് തലത്തിൽ കുറഞ്ഞത് 3 വർഷത്തെ അധ്യാപന പരിചയം.

  • പ്രതിമാസ ശമ്പളം: 33,320 രൂപ.

The State Institute of Medical Education and Technology
ഇന്ത്യൻ ബാങ്കിൽ 1500 ഒഴിവുകൾ; ബിരുദം യോഗ്യത, കേരളത്തിലും അവസരം

2. ലക്ചറർ

  • ഒഴിവുകൾ: താനൂർ കോളേജ് (7 ഒഴിവുകൾ), ധർമ്മടം/തളിപ്പറമ്പ്/ഉദുമ കോളജുകൾ (11 ഒഴിവുകൾ).

  • യോഗ്യത: MSc Nursing.

  • പ്രതിമാസ ശമ്പളം: 32,450 രൂപ

The State Institute of Medical Education and Technology
വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

നിയമന വ്യവസ്ഥകൾ

  • നിയമന രീതി: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം

  • സ്ഥലംമാറ്റം: ഈ വിജ്ഞാപന പ്രകാരം ലഭിക്കുന്ന ജോലി മറ്റ് SI-MET കോളേജുകളിലേക്ക് മാറ്റാൻ സാധിക്കില്ല (Non-Transferable).

  • മുൻഗണന: അതത് കോളജുകൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

  • പ്രായപരിധി: പരമാവധി 50 വയസ്സ് (സർവീസിൽ നിന്ന് വിരമിച്ചവർക്ക് 59 വയസ്സ് വരെ ആകാം).

The State Institute of Medical Education and Technology
ഏഴാം ക്ലാസ് മതി... സ്പോർട്സ് സ്കൂളുകളിൽ ജോലി നേടാം; വാർഡൻ മുതൽ ഡോബി വരെ നിരവധി ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധം

വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡാറ്റ, പ്രായം, യോഗ്യത (BSc/MSc Nursing സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ), പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, സാധുതയുള്ള KNMC രജിസ്‌ട്രേഷൻ എന്നിവയുടെ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കണം:

''The Director, SI-MET Pattoor, Vanchiyoor P.O, Thiruvananthapuram - 695035.''

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://simet.in/storage/2026/11/ilovepdf_merged-14.pdf

https://simet.in/storage/2026/11/ilovepdf_merged-13.pdf

The State Institute of Medical Education and Technology
പ്ലസ് 2 മതി, മുൻ പരിചയം വേണ്ട; ഇൻഡിഗോയിൽ ക്യാബിൻ ക്രൂ, കൊച്ചിയിൽ അഭിമുഖം 21ന്
Summary

The State Institute of Medical Education and Technology (SI-MET) has invited applications for appointments to faculty positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER