ഫോട്ടോ: ട്വിറ്റർ 
India

പിരിയാൻ വയ്യ; ഇരട്ട സഹോദരിമാർക്ക് ഒറ്റ ഭർത്താവ്! വിവാ​ഹ വീഡിയോ വൈറൽ

മഹാരാഷ്ട്രയിലെ സോലപുർ ജില്ലയിലെ അക്‌ലുജ് ഗ്രാമത്തിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇരട്ടകളായ യുവതികൾ സുഹൃത്തായ യുവാവിനെ തന്നെ വരനായി സ്വീകരിച്ചു. ഐടി എൻജിനീയർമാരും ഐഡന്റിക്കൽ ട്വിന്‍സുമായി പിങ്കിയും റിങ്കിയുമാണ് പിരിഞ്ഞു ജീവിക്കാൻ സാധിക്കില്ലെന്ന് വന്നതോടെയാണ് ഇരുവരും ഒരാളെ വിവാഹം കഴിച്ചത്. ഇവരുടെ വിവാ​ഹ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

മഹാരാഷ്ട്രയിലെ സോലപുർ ജില്ലയിലെ അക്‌ലുജ് ഗ്രാമത്തിലാണ് സംഭവം. അതുൽ എന്ന സുഹൃത്തിനെയാണ് ഇരട്ട സഹോദരിമാർ വിവാഹം കഴിച്ചത്. 

കുട്ടിക്കാലം മുതൽ ഒരുമിച്ച് വളർന്ന ഇവർ പരസ്പരം പിരിയുന്നതിന്റെ ബുദ്ധിമുട്ട് കാരണമാണ് തീരുമാനം എടുത്തത്. യുവതികളുടെ ആ​ഗ്രഹത്തിന് ഇരു വീട്ടുകാരും തടസം നിന്നതുമില്ല. ഇതോടെയാണ് വിവാഹം നടന്നത്.

അച്ഛൻ മരിച്ച പെൺകുട്ടികൾ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയുടെ ചികിത്സയ്ക്കായി അതുലിന്റെ കാറിലാണ് ഇവർ ആശുപത്രിയിൽ പോയിരുന്നത്. ഇതോടെ അതുൽ യുവതികളുമായി അടുക്കുകയായിരുന്നു. 

അതേസമയം വീഡിയോക്ക് താഴെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിൽ വിവാഹം നിയമപരമാണോ എന്നാണ് പലരും ചോദിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT