വെങ്കയ്യ നായിഡു 
India

ഉപരാഷ്ട്രപതിക്ക് ബ്ലൂ ടിക്ക് ഇല്ല; സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വേരിഫിക്കേഷന്‍ നീക്കി 

'എംവങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ആണ് നീക്കം ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്തു. വെങ്കയ്യ നായിഡുവിന്റെ 'എംവങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ആണ് നീക്കം ചെയ്തിരിക്കുന്നത്. ഇക്കാര്യം വൈസ് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. 

13 ലക്ഷം ഫോളോവേഴ്‌സ് ഉള്ളതാണ് അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ട്. ഈ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം  ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ 'വിപിസെക്രട്ടറിയേറ്റി'ന് ബ്ലൂ ടിക്ക് നിലവിലുണ്ട്. 9.3 ലക്ഷം ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്. 

ട്വിറ്റര് അക്കൗണ്ടിന്റെ ആധികാരികത ഉറപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ബ്ലൂ ടിക്ക്. സാധാരണയായി അക്കൗണ്ട് നെയിം മാറ്റുമ്പോഴും തുടര്‍ച്ചയായി ഇന്‍ആക്ടീവ് ആകുമ്പോഴും ഒക്കെയാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നീക്കം ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലടി വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍: ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യം

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടു; ട്രംപ് ഭരണകൂടത്തിന് ആശ്വാസം

ഓട്ടോ-ടാക്സി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; സമരസമിതി നേതാക്കളുമായി മന്ത്രിയുടെ ചർച്ച

പാലക്കാട് കാർ മരത്തിലിടിച്ച് രണ്ടുമരണം; രണ്ടു പേരുടെ നില ​ഗുരുതരം

മാള പൊയ്യ അഡാക്ക് ഫാം ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം കേന്ദ്രമാക്കുന്നു; ലാഭകരമാക്കാൻ സമഗ്ര പദ്ധതിയുമായി സർക്കാർ