വീഡിയോ ദൃശ്യം 
India

മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ജഡ്ജിയുടെ മരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ജഡ്ജിയുടെ മരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.  

പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടക്കുകയായിരുന്ന ജഡ്ജിയെ സമീപത്തു കൂടെ പോയ യാത്രക്കാരനാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

ജഡ്ജിയെ കൊല്ലാന്‍ ഉപയോഗിച്ച ഓട്ടോ മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ഏതാനും മണിക്കൂര്‍ മാത്രം മുന്‍പാണ് ഓട്ടോ മോഷ്ടിച്ചത്. ഓട്ടോ ധന്‍ബാദില്‍ തന്നെയുള്ള ഒരു  സ്ത്രീയുടെ പേരിലാണെന്ന് ഓട്ടോ ഓടിച്ച പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി പറഞ്ഞു. പിന്നീട് മൃതദേഹം ജഡ്ജിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടക്കത്തില്‍, ജഡ്ജി റോഡപകടത്തില്‍ മരിച്ചുവെന്നായിരുന്നു അനുമാനം. എന്നാല്‍ വൈകീട്ടോടെ സിസിടിവി ഫൂട്ടേജുകള്‍ കണ്ടതോടെയാണ് മനപ്പൂര്‍വം വാഹനമിടിച്ചതാണെന്ന് തെളിയുന്നത്. പിന്നാലെ നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ രണ്ട് പേരുടെ അറസ്റ്റില്‍ കലാശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT